ഫാൻസ് പ്ലയർ ഓഫ് ദി ഇയർ അവാർഡ് പിന്തുണച്ചവർക്ക് സമർപ്പിച്ച് വിനീത്

- Advertisement -

 

ഫുട്ബോൾ പ്ലയേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഫാൻസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം ഇന്നലെ സ്വന്തമാക്കിയ വിനീത് പുരസ്കാരം തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കുമായി സമർപ്പിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് വിനീത് തന്റെ അവാർഡ് നേട്ടത്തെ കുറിച്ച് പ്രതികരിച്ചത്.

താൻ ഫുട്ബോളിന്റെ വഴി തിരഞ്ഞെടുത്ത മുതൽ ഒപ്പമുള്ള മാതാപിതാക്കൾക്കും ബാന്നറും ട്വീറ്റ്സും മെസേജസുമായി എന്നും കൂടെ നിന്ന ആരാധകർക്കും തന്നെ നല്ല നിലയിൽ ഗൈഡ് ചെയ്ത പരിശീലകർക്കും , സുഹൃത്തുക്കൾക്കും മാധ്യമങ്ങൾക്കും ഈ അവാർഡ് സമർപ്പിക്കുന്നു എന്നാണ് വിനീത് ഫേസ്ബുക്കിൽ പ്രതികരിച്ചത്. ഒപ്പം അവാർഡ് ജേതാക്കളായ അനസിനേയും ഉദാന്ത സിംഗിനേയും അഭിനന്ദിക്കാനും വിനീത് മറന്നില്ല.

30000ത്തിലധികം വോട്ടോടെയാണ് വിനീത് ആരാധകരുടെ താരം എന്ന പുരസ്കാരം നേടിയത്. കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിലേയും ഐ ലീഗിലേയും ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം വിനീതായിരുന്നു. കൂടാതെ ഫെഡറേഷൻ കപ്പിൽ ബെംഗളൂരു എഫ് സിയെ ചാമ്പ്യന്മാരാക്കുന്നതിലും വിനീത് നിർണ്ണായക പങ്കു വഹിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement