വിനീതും റിനോയും വീണ്ടും ബെംഗളൂരുവിൽ, ഇത്തവണ ഗ്യാലറിയിൽ ഇരുന്ന് പിന്തുണക്കാൻ

- Advertisement -

സി കെ വിനീതും റിനോ ആന്റോയും വീണ്ടും ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലേക്ക്. ഇത്തവണ ഗ്രൗണ്ടിൽ മാജിക്കുകൾ കാണിക്കാനല്ല. ഗ്യാലറിയിൽ ബെംഗളൂരു ആരാധകർക്കൊപ്പം രണ്ടു ബെംഗളൂരു ആരാധകരായി ടീമിനെ പിന്തുണയ്ക്കാൻ. നാളെ നടക്കുന്ന എ എഫ് സി കപ്പ് ഇന്റർസോൺ സെമി ഫൈനലിൽ ബെംഗളൂരു കൊറിയൻ ക്ലബായ ഏപ്രിൽ 25നെ നേരിടുമ്പോ ആയിരിക്കും ഗ്യാലറിയിൽ പഴയ ബെംഗളൂരു താരങ്ങൾ ചാന്റ്സുമായി പിന്തുണക്കുക.

ഐ എസ് എല്ലിലേക്കുള്ള ബെംഗളൂരു പ്രവേശനമാണ് വിനീതും റിനോയും ബെംഗളൂരു എഫ് സി വിടാനുള്ള കാരണമായത്. കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായ ഇരുവരും നാളെ കളി കാണാൻ എത്തും എന്ന് ട്വിറ്ററിലൂടെ ആണ് അറിയിച്ചത്.

വിനീതിനെ ബെംഗളൂരു ആരാധകരായ വെസ്റ്റ്ബ്ലോക്ക് ബ്ലൂസും ബെംഗളൂരുവിലേക്ക് സ്വാഗതം ചെയ്തു. റിനോ ആന്റോയും വിനീതിനൊപ്പം ബെംഗളൂരുവിലേക്ക് പോകുന്നതായി ട്വിറ്ററിൽ കുറിച്ചു.

എ എഫ് സി കപ്പിലെ ബെംഗളൂരുവിന്റെ അവസാന മത്സരത്തിന്റെ ഭാഗമായിരുന്നു റിനോയും സി കെ വിനീതും .

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement