ഇന്ത്യൻ ടീം; ധൻപാൽ ഗണേഷിന് പകരക്കാരനായി വിനീത് റായ്

- Advertisement -

ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള ഇന്ത്യൻ ടീമിൽ മാറ്റം. ചെന്നൈയിൻ എഫ് സിയുടെ മിഡ്ഫീൽഡറായ ധൻപാൽ ഗണേഷിന് പകരാക്കാരനായി ഡെൽഹി ഡൈനാമോസ് മിഡ്ഫീൽഡർ വിനീത് റായ് ഇന്ത്യൻ ക്യാമ്പിൽ എത്തി. ടൈഫോയിഡ് ബാധിച്ചതിനാലാണ് ധൻപാൽ ഗണേഷ് ടീം വിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള ഇന്ത്യൻ ക്യാമ്പ് ആരംഭിച്ചത്.

ജൂൺ 1നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം ന്യൂസിലാൻഡ്, കെനിയ, ചൈനീസ് തായ്പയ് എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement