യുവേഫയിലും ഫിഫയിലും വില്ലർ ഇനിയില്ല

അഴിമതി ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് എയ്ഞ്ചൽ മരിയ വില്ലർ യുവേഫയുടെയും ഫിഫയുടെയും വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സ്പാനിഷ് കോടതിയിൽ നടക്കുന്ന അഴിമതി ക്കേസിൽ ഉൾപ്പെട്ടത് കൊണ്ടാണ് വില്ലർ സ്ഥാനം രാജി വെക്കുന്നതെന്നു യുവേഫ അറിയിച്ചു. യുവേഫയുടെ പ്രഖ്യാപനത്തിനു ശേഷം ഉടൻ തന്നെ ഫിഫയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം വില്ലർ രാജിവെച്ചതായി ഫിഫ പത്രക്കുറിപ്പിറക്കി.

വില്ലറും മകൻ ഗോർക്കയും കൂട്ടാളികളായ സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ എക്സിക്യു്ട്ടിവുകളും ജൂലൈ 18 ആണ് അറസ്റ്റിലായത്. അഴിമതിക്കേസിൽ വില്ലറുടെ അറസ്റ്റ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഏഞ്ചൽ മരിയ വില്ലറുടെ അറസ്റ്റിനെ തുടർന്ന് ലാ ലിഗ ഫിക്‌സചർ പ്രഖ്യാപനം പോലും അസോസിയേഷന് മാറ്റി വെക്കേണ്ടതായി വന്നിരുന്നു.

മുൻ അത്ലറ്റിക്കോ ബിൽബാവോ താരവും മുൻ സ്പാനിഷ് ദേശീയ ടീം അംഗവുമായിരുന്ന വില്ലർ മൂന്നു ദശാബ്ദത്തോളമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ട് ആണ്. 1992 മുതൽ യുവേഫയുടെ എക്സിക്യു്റ്റിവ് കമ്മറ്റിയിൽ അംഗവുമാണ്. വില്ലറിന് പകരം താത്കാലികമായി സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ട് ജുവാൻ ലൂയിസ് ലാരിയ ആണ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള ബ്ലാസ്റ്റേഴ്സ് U15, U18 ട്രയൽസ് ഇന്നും നാളെയുമായി കൊച്ചിയിൽ
Next articleഎവർഗ്രീൻ എഫ് സിക്ക് ലോഗോയിൽ പണി, ലോഗോ ഇനി പുതിയത് വരും