Picsart 23 02 05 12 38 17 331

വിഘ്നേഷിന് കേരളത്തിനായി സന്തോഷ് ട്രോഫി കളിക്കാൻ ആയേക്കില്ല

കേരളത്തിന്റെ സന്തോഷ് ട്രോഫി താരം വിഘ്നേഷിന് സന്തോഷ് ട്രോഫിയിൽ കളിക്കാൻ ആയേക്കില്ല. താരത്തിന് വിലക്ക് കിട്ടിയേക്കും എന്നാണ് വാർത്തകൾ വരുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനായി കളിക്കവെ നടത്തിയ ഡോപൊങ് ടെസ്റ്റിൽ താരം പരാജയപ്പെട്ടതായാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു നാഷണൽ ഗെയിംസ് നടന്നത്. അന്ന് വിഘ്നേഷിൽ നടത്തിയ ടെസ്റ്റിൽ നിരോധിത മരുന്നായ ടെർബ്യുടാലിൻ താരം ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ ഇത് ചുമയ്ക്ക് സാധാരണ രീതിയിൽ നൽകി വരുന്ന മരുന്നാണ്. താരം ചുമക്ക് ഉള്ള് മരുന്ന് കഴിച്ചതാണ് എന്നാണ് കെ എഫ് എയ്ക്ക് താരം നൽകിയ വിശദീകരണം.

ഇതുവരെ നടപടികൾ ഔദ്യോഗികമായി താരത്തിനെതിരെ വന്നിട്ടില്ല. അങ്ങനെ വന്നാൽ താരം അപ്പീൽ നൽകും. വിഘ്നേഷ് നാളെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായി പുറപ്പെടുന്ന കേരള ടീമിലെ അംഗമാണ്. യോഗ്യത റൗണ്ടിൽ നാലു ഗോളുകളുമായി തിളങ്ങിയ വിഘ്നേഷ് ടീമിലെ പ്രധാനിയുമാണ്. കഴിഞ്ഞ തവണ കിരീടം നേടിയ കേരളം സന്തോഷ് ട്രോഫി ടീമിന്റെയും ഭാഗമായിരുന്നു.

Exit mobile version