Site icon Fanport

വിയറ്റ്നാമിനോട് സമനില, ഇന്ത്യ യോഗ്യത റൗണ്ടിൽ പുറത്ത്

അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ തന്നെ ഇന്ത്യ പുറത്ത്. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിയറ്റ്നാമിനോട് സമനില വഴങ്ങിയതോടെയാണ് ഇന്ത്യൻ യുവതികൾ പുറത്തായത്. ഇന്ന് 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇന്ത്യ തുടക്കത്തിൽ ബബിന ദേവിയിലൂടെ ലീഡ് എടുത്തു എങ്കിലും അത് നിലനിർത്താൻ ടീമിന് ആയില്ല.

ഇന്ത്യ 23 03 11 18 52 38 767

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ സിംഗപൂരിനെയും ഇന്തോനേഷ്യയെയും വലിയ സ്കോറിൽ വിജയിച്ചിരുന്നു. ഇന്ത്യക്കും വിയറ്റ്നാമിനും 7 പോയിന്റ് വീതമായിരുന്നു. മികച്ച ഗോൾ ഡിഫറൻസ് വിയറ്റ്നാമിന് തുണയായി.

Exit mobile version