പാട്രിക് വിയേര നീസിന്റെ പരിശീലകൻ

- Advertisement -

ആഴ്‌സണൽ ഇതിഹാസം പാട്രിക് വിയേര ഫ്രഞ്ച് ലീഗ് 1 ക്ലബായ നീസിന്റെ പരിശീലകനായി ചുമതലയേറ്റു. നേരത്തെ മേജർ സോക്കർ ലീഗിൽ ന്യൂ യോർക്ക് സിറ്റിയുടെ പരിശീലകൻ ആയിരുന്നു വിയേര. ആദ്യമായാണ് വിയേര യൂറോപ്പിൽ പരിശീലകനാവുന്നത്.

2010ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ വിയേര അവിടെ നിന്ന് കോച്ചിങ് പരിശീലനം പൂർത്തിയാക്കുകയും ശേഷം ക്ലബ്ബിന്റെ അംബാസിഡർ ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2016ലാണ് ന്യൂ യോർക്ക് സിറ്റിയിൽ പരിശീലകനായി എത്തിയത്.  ആഴ്‌സണൽ ആർസെൻ വെങ്ങറിന് ശേഷം പുതിയ പരിശീലകനെ തേടിയപ്പോൾ പാട്രിക് വിയേരയുടെ പേരും പറഞ്ഞു കേട്ടിരുന്നെങ്കിലും അവസാനം ആഴ്‌സണൽ ഉനൈ എമേറിയെ നിയമിക്കുകയായിരുന്നു.

നീസ് കോച്ച് ആയിരുന്ന ലൂസിയൻ ഫേവറേ ഡോർട്മുണ്ടിലേക്ക് പോയതോടെയാണ് പാട്രിക് വിയേരക്ക് നീസിൽ അവസരം ഒരുങ്ങിയത്. മൂന്ന് വർഷത്തെ കരാറിലാണ് വിയേര നീസിലെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ലീഗ് 1ൽ എട്ടാം സ്ഥാനത്ത് എത്തിയ നീസിന് യൂറോപ്പ ലീഗ് യോഗ്യത ലഭിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement