കൊറിയയില്‍ സെമി ഉറപ്പിച്ച് വെനിസ്വേല

ആവേശകരമായ മത്സരത്തില്‍ 2-1 നു അമേരിക്കയെ പരാജയപ്പെടുത്തി വെനിസ്വേല U-20 ലോകകപ്പ് സെമിയില്‍. ഗോള്‍രഹിതമായ 90 മിനുട്ടുകള്‍ക്ക് ശേഷം അധിക സമയത്താണ് മൂന്ന് ഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് വെനിസ്വേലായിരുന്നുവെങ്കിലും ഫ്രീക്കിക്കുളുടെ എണ്ണത്തില്‍ അമേരിക്കയായിരുന്നു മുന്നില്‍. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടുവാന്‍ സാധിച്ചില്ല. മത്സരം അധിക സമയത്തേക്ക് നീങ്ങിയപ്പോള്‍ 96ാം മിനുട്ടില്‍ പെനാരാന്‍ഡ വെനിസ്വേലയ്ക്കായി ഗോള്‍ നേടി. 115ാം മിനുട്ടില്‍ ഫെരാരേസി വെനിസ്വേലയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 2 മിനുട്ടുകള്‍ക്ക് ശേഷം എബോബിസ്സെയിലൂടെ യുഎസ് ഗോള്‍ മടക്കി.