ഇംഗ്ലണ്ടിൽ ആദ്യമായി VAR വരുന്നു

- Advertisement -

ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുള്ള സൗഹൃദ മത്സരത്തിൽ വിഡിയോ അസിസ്റ്റന്റ് റഫറിയുടെ (VAR) സേവനം ഉപയോഗപ്പെടുത്തും. ഇംഗ്ലണ്ടിൽ ആദ്യമായാണ് ഔദ്യോഗികമായി VAR ന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. നിലവിൽ സൗഹൃദ മത്സരങ്ങളിലും മേജർ ലീഗ് സോക്കർ, സീരി ഏ, ബുണ്ടസ് ലീഗ ടൂർണമെന്റുകളിലും ന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. വെംബ്ലി കപ്പിനായുള്ള ചാരിറ്റി ഫുട്ബാളിൽ VAR ന്റെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്നു.

ഇംഗ്ലണ്ട് ടീമിന് വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം അപരിചിതരല്ല. ജൂണിൽ ഫ്രാൻസുമായി നടന്ന സൗഹൃദ മത്സരത്തിൽ VAR ന്റെ സേവനം ഉണ്ടായിരുന്നു. VAR ന്റെ ഇടപെടൽ മൂലം വരാനെ കളത്തിനു പുറത്ത് പോകുകയും ഇംഗ്ലണ്ടിനാനുകൂലമായ പെനാൽറ്റി ലഭിക്കുകയും ചെയ്തിരുന്നു. VAR ന്റെ സേവനം ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ടിനെതിരെ “ദൈവത്തിന്റെ കൈ” എന്നറിയപ്പെടുന്ന തന്റെ ഗോൾ ഉണ്ടാവുകയില്ലെന്നു ഫുട്ബോൾ ഇതിഹാസം മറഡോണ അഭിപ്രായപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement