Site icon Fanport

ഇനി വാൻഹാൽ തന്ത്രങ്ങൾ മടങ്ങി വരില്ല, ഫുട്‌ബോളിനോട് വിട പറഞ്ഞ് ഡച്ചുകാരൻ

ലൂയിസ് വാൻഹാൽ ഫുട്‌ബോളിനോട് വിട പറഞ്ഞു. ഇനി ഒരിക്കലും പരിശീലകനാവാൻ ഇല്ലെന്ന് അദ്ദേഹം സ്ഥിതീകരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി 3 വർഷങ്ങൾക്ക് ശേഷമാണ് ഡച്ചുകാരനായ വാൻഹാൽ. 2 വർഷം യുണൈറ്റഡ് പരിശീലകനായിരുന്ന അദ്ദേഹം 2016 ലെ എഫ് എ കപ്പ് ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്.

ഇതിഹാസ ക്ലബ്ബ്ൾക്ക് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞ അദ്ദേഹം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് കരിയർ അവസാനിപ്പിക്കുന്നത്. അയാക്‌സ്, ബാഴ്സലോണ, ബയേൺ മ്യൂണിക് ടീമുകളെ കൂടാതെ ഹോളണ്ട് ദേശീയ ടീമിനെയും പരിശീലിപിച്ചിട്ടുണ്ട്. 2014 ലോകകപ്പിൽ അവരെ സെമി ഫൈനലിൽ വരെ എത്തിക്കാനും അദ്ദേഹത്തിനായി.

അയാക്‌സിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ വാൻഹാൽ ല ലീഗ, ബുണ്ടസ് ലീഗ കിരീടങ്ങളും നേടിയിട്ടുണ്ട്.

Exit mobile version