Picsart 23 07 19 01 46 36 668

എഡ്വിൻ വാൻ ഡെർ സാർ ഐ.സി.യു വിട്ടു

കുറച്ച് ദിവസം മുമ്പ് സ്ട്രോക്ക് നേരിട്ട ഡച്ച് ഇതിഹാസ ഗോൾ കീപ്പർ എഡ്വിൻ വാൻ ഡെർ സാർ ഐ.സി.യു വിട്ടു. താരം തന്നെയാണ് ട്വിറ്ററിൽ ഈ സന്തോഷ വാർത്ത പുറത്ത് വിട്ടത്. തനിക്ക് പിന്തുണയും ആയി എത്തിയ എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു.

നിലവിൽ ഹോസ്പിറ്റലിൽ തുടരുക ആണെങ്കിലും അടുത്ത ആഴ്ച തന്നെ വീട്ടിൽ പോവാൻ ആവും എന്ന പ്രതീക്ഷ അദ്ദേഹം പങ്ക് വച്ചു. അവധിക്കാലം ചിലവഴിക്കുന്നതിനു ഇടയിൽ ആണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, അയാക്‌സ് ഗോൾ കീപ്പർ അദ്ദേഹത്തിന് സ്ട്രോക്ക് നേരിട്ടത്.

Exit mobile version