Picsart 23 07 07 22 27 41 501

സ്ട്രോക്ക് നേരിട്ട എഡ്വിൻ വാൻ ഡെർ സാറിന്റെ നില തൃപ്തികരം

ഇതിഹാസ ഡച്ച് ഗോൾ കീപ്പർ എഡ്വിൻ വാൻ ഡെർ സാറിന്റെ നില നിലവിൽ തൃപ്തികരം എന്നു അയാക്‌സ് സ്റ്റേറ്റ്മെന്റ്. തങ്ങളുടെ നിലവിലെ സ്പോർട്ടിങ് ഡയറക്ടർ ആയ താരത്തിന് ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിക്കുന്നതിനു ഇടയിൽ സ്ട്രോക്ക് നേരിടുക ആയിരുന്നു എന്ന് ക്ലബ് സ്ഥിരീകരിച്ചു.

തലച്ചോറിൽ രക്തം ഒഴുകിയ നിലയിൽ കാണപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ ഐ.സി.യുവിയിൽ പ്രവേശിക്കുക ആയിരുന്നു എന്ന് അറിയിച്ച ക്ലബ് നിലവിൽ താരത്തിന്റെ നില തൃപ്തികരം ആണെന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ തങ്ങൾ അറിയിക്കും എന്നും അയാക്‌സ് വ്യക്തമാക്കി. അയാക്‌സ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് ആയി കളിച്ച ഡച്ച് ഗോൾ കീപ്പർ ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാൾ ആയാണ് കണക്ക് കൂട്ടുന്നത്.

Exit mobile version