Site icon Fanport

വാൻ ഡെ ബീകിന് ഗോൾ, രണ്ടാം പ്രീസീസൺ മത്സരവും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പ്രീസീസണിലെ രണ്ടാം മത്സരത്തിലും വിജയിച്ചു. ഇന്ന് ഫ്രഞ്ച് ക്ലബായ ലിയോണിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഇന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങളിൽ പലരും കളത്തിൽ ഉണ്ടായിരുന്നില്ല. വരാനെ, ലിസാൻഡ്രോ മാർട്ടിനസ്, ആന്റണി, സാഞ്ചോ, മൗണ്ട് എന്നിവർ എല്ലാം ആദ്യ പകുതിയിൽ കളത്തിൽ ഉണ്ടായിരുന്നു. പക്ഷെ ആദ്യ പകുതിയിൽ ഗോൾ വന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് 23 07 19 20 18 20 907

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡച്ച് താരം വാൻ ഡെ വീക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. ഒരു വോളിയിലൂടെ ആയിരുന്നു വാൻ ഡെ ബീകിന്റെ ഫിനിഷ്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയ ഡിഫൻഡർ ജോണി എവാൻസും രണ്ടാം പകുതിയിൽ യുണൈറ്റഡ് ജേഴ്സിയിൽ കളത്തിൽ ഇറങ്ങി.

ഇനി അടുത്ത പ്രീസീസൺ മത്സരത്തിൽ ഞായറാഴ്ച പുലർച്ചെ യുണൈറ്റഡ് ആഴ്സണലിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡിനെ 2-0നും തോൽപ്പിച്ചിരുന്നു.

Exit mobile version