ഹോളണ്ട് ഇതിഹാസ താരം ഇനി പി എസ് വി പരിശീലകൻ

- Advertisement -

പി എസ് വി ഐന്തോവന്റെയും ഹോളണ്ടിന്റെയും ഇതിഹാസ താരം മാർക് വാൻ ബൊമ്മൽ തിരിച്ച് പി എസ് വിയിൽ എത്തുന്നു. ഇത്തവണ പരിശീലകന്റെ വേഷത്തിലാണ് വാൻ ബൊമ്മൽ എത്തുന്നത്. പരിശീലക സ്ഥാനം ഒഴിഞ്ഞ ഫിലിപ് കോകുയ്ക്ക് പകരമാണ് 41കാരനായ വാൻ ബൊമ്മൽ ചുമതല ഏറ്റെടുക്കുന്നത്. അവസാന അഞ്ചു വർഷമായി പി എസ് വിയുടെ പരിശീലകനായ കോകു ഫെനെർബാചെയുടെ ചുമതലയേറ്റെടുക്കാനാണ് ക്ലബ് വിട്ടത്.

ബാഴ്സലോണ, ബയേൺ മ്യൂണിച്ച്, എ സി മിലാൻ എന്നീ ക്ലബുകളുടെ ജേഴ്സി അണിഞ്ഞിട്ടുള്ള താരം പി എസ് വി ഐന്തോവന്റെ ക്യാപ്റ്റനായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ആറ് സീസണുകളോളം പി എസ് വിയിൽ ചിലവഴിച്ച് വാൻ ബൊമ്മൽ മൂന്ന് ലീഗ് കിരീടങ്ങൾ ഇവിടെ നേടിയിരുന്നു. അവസാനം വിരമിക്കുന്ന സമയത്തും വാൻ ബൊമ്മൽ പി എസ് വിയിലായിരുന്നു കളിച്ചത്.

ഇപ്പോൾ ഓസ്ട്രേലിയൻ രാജ്യാന്തര ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായ വാൻ ബൊമ്മൽ ലോകകപ്പ് കഴിഞ്ഞ ശേഷമാകും ക്ലബിന്റെ ചുമതലയേറ്റെടുക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement