
ഉസൈൻ ബോൾട്ട് എന്ന ഇതിഹാസത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ മാഞ്ചസ്റ്റർ ജേഴ്സിയിൽ കളിക്കുക എന്ന ആഗ്രഹം അവസാനം നടക്കാൻ പോകുന്നു. അടുത്ത മാസം രണ്ടാം തീയതി നടക്കുന്ന ചാരിറ്റി മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയിൽ ബോൾട്ട് എത്തുക.
മാഞ്ചസ്റ്റർ ഫൗണ്ടേഷനു ധനം സമാഹരിക്കാനുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ടീമും ബാഴ്സലോണ ഇതിഹാസ ടീമുമാണ് മത്സരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി പോൾ സ്കോൾസ്, റയാൻ ഗിഗ്സ് എന്നീ സൂപ്പർ താരങ്ങളുൾപ്പെടെയുള്ളവർ അണിനിരക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച തന്റെ അവസാന ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റ ഉസൈൻ ബോൾട്ട് മത്സരത്തിനു മുമ്പായി സുഖം പ്രാപിക്കും എന്നാണ് വിവരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലിയ ആരാധകനായ ബോൾട്ട് വിരമിച്ചതിനു ശേഷം ഫുട്ബോൾ കളിക്കാനാണ് തനിക്ക് താല്പര്യം എന്ന് കഴിഞ്ഞ ആഴ്ച നടന്ന പത്ര സമ്മേളനത്തിൽ ഉൾപ്പെടെ പറഞ്ഞിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial