Site icon Fanport

അമേരിക്കയെ ഒറ്റയ്ക്ക് തകർത്ത് റോണ്ടോൺ

സൗഹൃദ മത്സരത്തിൽ അമേരിക്കയ്ക്ക് കനത്ത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ വെനിസ്വേല ആണ് അമേരിക്കയ്ക്ക് വലിയ പരാജയം നൽകിയത്‌. എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവിയാണ് അമേരിക്ക നേരിട്ടത്. ന്യൂകാസി യുണൈറ്റഡ് താരം സോളമൻ റോണ്ടോണിന്റെ മികവിലായിരുന്നു വെനിസ്വേലയുടെ വിജയം.

മത്സരത്തിലെ മൂന്നു ഗോളുകളിലും റോണ്ടോന്റെ പങ്കുണ്ടായിരുന്നു. രണ്ട് ഗോളുകൾ നേടാനും ഒരു അസിസ്റ്റ് ഒരുക്കാനും റോണ്ടോയ്ക്കായി. 16, 36 മിനുട്ടിലായിരുന്നു റോണ്ടോന്റെ ഗോളുകൾ. 30ആം മിനുട്ടിൽ സവറീനോ ആണ് വെനിസ്വേലയുടെ മൂന്നാം ഗോൾ നേടിയത്. ഗോൾഡ് കപ്പിനായി ഒരുങ്ങുന്ന അമേരിക്കയ്ക്ക് ഈ പരാജയം വലിയ നിരാശയാണ്.

Exit mobile version