ന്യൂസിലാണ്ടിനെ നിഷ്പ്രഭമാക്കി അമേരിക്ക, ഇറ്റലിയും ക്വാര്‍ട്ടറില്‍

- Advertisement -

അണ്ടര്‍ 20 ലോകകപ്പ് ക്വാര്‍ട്ടര്‍ ഉറപ്പാക്കി അമേരിക്കയും ഇറ്റലിയും. അമേരിക്ക 6-0 നു ന്യൂസിലാണ്ടിനെ തകര്‍ത്തപ്പോള്‍ ഫ്രാന്‍സിനെ 2-1 നു പരാജയപ്പെടുത്തിയാണ് ഇറ്റലി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത അമേരിക്ക രണ്ടാം പകുതിയിലാണ് 5 ഗോളുകള്‍ നേടിയത്. സര്‍ജന്റ് 32ാം മിനുട്ടില്‍ അമേരിക്കയുടെ സ്കോറിംഗിനു തുടക്കമിട്ടു. 64, 65 മിനുട്ടുകളില്‍ ഗോളുകളുമായി എബോബിസേ, ലെനന്‍ എന്നിവരും ഗ്ലാഡ്(76), ട്രസ്റ്റി (84) എന്നിവരും അമേരിക്കയ്ക്കായി ഗോളുകള്‍ നേടി. മത്സരം ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ കുംഗ അമേരിക്കയുടെ പട്ടിക തികയ്ക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇറ്റലി ഫ്രാന്‍സിനെ 2-1 നു പരാജയപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് യൂറോപ്യന്‍ U-19 ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റ പരാജയത്തിനു പകരം വീട്ടുകയായിരുന്നു ഇറ്റലി. 27ാം മിനുട്ടില്‍ ഇറ്റലി ലീഡ് നേടിയപ്പോള്‍ 37ാം മിനുട്ടില്‍ ഫ്രാന്‍സ് പെനാള്‍ട്ടിയിലൂടെ ഗോള്‍ മടക്കി. ഇറ്റലിയ്ക്കായി ഒര്‍സോലിനിയും ഫ്രാന്‍സിനായി അഗസ്റ്റിനുമാണ് ഗോളുകള്‍ നേടിയത്. ആദ്യ പകുതിയ്ക്ക് ഇരുവരും ഓരോ ഗോള്‍ നേടിയാണ് പിരിഞ്ഞത്. രണ്ടാം പകുതിയില്‍ 53ാം മിനുട്ടില്‍ പനിക്കോ ഇറ്റലിയുടെ ലീഡ് ഉയര്‍ത്തി. സമനില ഗോളിനായി ഫ്രാന്‍സ് കഴിവതും ശ്രമിച്ചുവെങ്കിലും വിജയം സ്വന്തമാക്കി ഇറ്റലി ക്വാര്‍ട്ടറില്‍ കടന്നു.

Advertisement