2030 ലോക കപ്പിനായി അർജന്റീനയും ഉറുഗ്വയും പരാഗ്വേയും

2030ലെ ലോകകപ്പിനായി അർജന്റീനയും ഉറുഗ്വയും പരാഗ്വേയും കൈകോർക്കുന്നു. 2030ലെ ഫുട്ബോൾ ലോകകപ്പ് വേദി പങ്കിടാനാണ് ഈ സൗത്ത്  അമേരിക്കൻ രാജ്യങ്ങള്‍ ഒന്നിക്കുന്നത്. ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വർഷം ഫുട്ബോൾ മാമാങ്കം തങ്ങളുടെ നാട്ടിലേക്കെത്തിക്കാനാണ് രാജ്യങ്ങളുടെയും ശ്രമം. 1930ലെ ആദ്യ ഫുട്ബോൾ ലോകകപ്പ് ഉറുഗ്വയിലാണ് നടന്നത്. ഫിഫ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ മൂന്ന് രാജ്യങ്ങളിലെ പ്രസിഡന്റ്മാരും ചേർന്ന് സംയുക്തമായാണ് ഈ കാര്യം പ്രഖ്യാപിച്ചത്.

1930ലെ ഫുട്ബോൾ ലോകകപ്പിൽ ആതിഥേയരായ ഉറുഗ്വേ അർജന്റീനയെ തോൽപ്പിച്ചാണ് കിരീടമുയർത്തിയത്. പിന്നീട് രണ്ടാം തവണ ഉറുഗ്വേ കപ്പടിക്കുന്നത് ഇരുപത് വർഷങ്ങൾക്കു ശേഷം 1950ലാണ്. അർജന്റീനയും രണ്ടു വട്ടം ലോകകപ്പ് നേടിയിട്ടുണ്ട്. അവസാനമായി സൗത്ത് അമേരിക്കയിൽ ലോകകപ്പ് വന്നത് 2014ൽ ബ്രസീലിലാണ്. മരിയോ ഗോട്സെയുടെ ഗോളിൽ അർജന്റീനയെ പരാജയപ്പെടുത്തിയാണ് അന്ന്  ജർമ്മനി കപ്പടിച്ചത്. 2018ലെ ലോകകപ്പ് റഷ്യയിലും 2022ലെ ലോകകപ്പ് ഖത്തറിലുമാണ്. 2026ലെ ലോകകപ്പിന് അമേരിക്കയും മെക്സിക്കോയും കാനഡയും ഒന്നിച്ചാണ് ശ്രമിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാട്ടില്‍ ജയം നേടാനാകാതെ തമിഴ് തലൈവാസ്
Next articleമിച്ചല്‍ മക്ക്ലെനഗന്‍ സിഡ്നി തണ്ടേഴ്സിനു കളിക്കും