Site icon Fanport

സുവാരസും കവാനിയും ഇല്ലാതെ ചൈനയിൽ ഉറുഗ്വേക്ക് കിരീടം

ചൈനയിൽ നടന്ന ചൈന കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഉറുഗ്വേ കിരീടം ഉയർത്തി. ഇന്ന് നടന്ന ഫൈനലിൽ തായ്ലാന്റിനെ തകർത്താണ് ഉറുഗ്വേ കിരീടത്തിൽ മുത്തമിട്ടത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഉറുഗ്വേയുടെ വിജയം. സ്റ്റുവാനിയും പെരേയിരോയും ഗോമസും വെസീനോയും ആണ് ഉറുഗ്വേയുടെ ഗോളുകൾ നേടിയത്. കവാനിയും സുവാരസും പോലുള്ള പ്രമുഖ താരങ്ങൾ ഇല്ലാതെ ആയിരുന്നു ഉറുഗ്വേ ചൈനയിലേക്ക് വന്നത്. എന്നിട്ടും കിരീടവുമായി മടങ്ങാൻ ഉറുഗ്വേക്ക് ആയി.

ഇന്നത്തെ മത്സരത്തോടെ ഉറുഗ്വേ സെന്റ്ർ ബാക്ക് ഗോഡിൻ ഉറുഗ്വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മാറി. ഗോഡിന്റെ 126ആം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. സെമി ഫൈനലിൽ ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ചായിരുന്നു ഉറുഗ്വേ ഫൈനലിലേക്ക് എത്തിയത്.

Exit mobile version