പത്തുപേരുമായി പൊരുതി എം ജി യൂണിവേഴ്സിറ്റിക്ക് വിജയം

- Advertisement -

പോണ്ടിച്ചേരിയിൽ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ എം ജി യൂണിവേഴ്സിറ്റിക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ ഭാരതിയാർ യൂണിവേഴ്സിറ്റി ആണ് എം ജി യൂണിവേഴ്സിറ്റി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എം ജിയുടെ വിജയം. തുടക്കത്തിൽ എം ജി യൂണിവേഴ്സിറ്റി ഒരു ഗോളിന് പിറകിൽ നിൽക്കുമ്പോൾ ഒരു ചുവപ്പ് കാർഡ് കൂടെ എം ജിക്ക് ലഭിച്ചിരുന്നു.

ആദ്യ പകുതിയിൽ തന്നെ കിട്ടിയ ഈ ചുവപ്പ് കാർഡിനെയും മറികടന്ന പൊരുതിയ എംജി യൂണിവേഴ്സിറ്റി ആദർശിന്റെ ഇരട്ട ഗോളിന്റെ ബലത്തിൽ വിജയിച്ച് കയറുകയായിരുന്നു. നേരത്തെ ആദ്യ മത്സരത്തിൽ എം ജി യൂണിവേഴ്സിറ്റി സേലം യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇനി ബെംഗളൂരു യൂണിവേഴ്സിറ്റിയുമായാണ് എം ജിയുടെ മത്സരം.

Advertisement