​അണ്ടർ 16 ലീഗ് – പ്രോഡിജി അക്കാദമിക്ക് ജയം

- Advertisement -

റെഡ് സ്റ്റാർ എഫ് സിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് പ്രോഡിജി അക്കാദമി കേരളാ സോൺ യൂത്ത് ലീഗിൽ വരവറിയിച്ചു. രാത്രി നടന്ന മഹാരാഷ്ട്ര സോൺ മത്സരത്തിൽ കെങ്ക്രെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് റിലയൻസ് ഫൗണ്ടേഷനെ പരാജയപ്പെടുത്തി. മഹാരാഷ്ട്ര സോണിലെ‌ രാവിലെ നടന്ന മത്സരത്തിൽ പി ഐ എഫ് എയും സ്റ്റെഡ്ഫാസ്റ്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ചെന്നൈ ബാംഗ്ലൂർ സോണിൽ റൂട്ട്സ് സ്കൂൾ 4-1 എന്ന സ്കോറിന് മഹോഗണി എഫ് സിയെയും ഡെൽഹി സോണിൽ 4-1 എന്ന സ്കോറിനു തന്നെ ഡെൽഹി യുണൈറ്റഡിനെ കോൺഷ്യന്റ് എഫ് സിയും പരാജയപ്പെടുത്തി.  കൊൽക്കത്ത സോണിൽ 2-1 എന്ന സ്കോറിന് മൊഹമ്മദൻ സ്പോർട്ടിംഗ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയെയും , 4-1 എന്ന സ്കോറിന് യുണൈറ്റഡ് സ്പോർട്സ് ക്ലബ് സതേൺ സമിറ്റുയേയും പരാജയപ്പെടുത്തി.

Advertisement