Site icon Fanport

യുവേഫ യൂത്ത് ലീഗ് കിരീടം പോർട്ടോയ്ക്ക്

യുവേഫയുടെ യൂത്ത് ലീഗിൽ കിരീടം സ്വന്തമാക്കി പോർച്ചുഗീസ് ക്ലബായ പോർട്ടോ. ഇന്ന് നടന്ന ഫൈനലിൽ ചെൽസിയെ തോൽപ്പിച്ചാണ് പോർട്ടോ കിരീടം നേടിയത്. പോർട്ടോയുടെ യുവനിരയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ചെൽസിക്കായില്ല‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പോർട്ടോയുടെ വിജയം. പോർട്ടോയ്ക്ക് വേണ്ടി ഫാബിയോ വിയേര, ഡിയേഗോ ക്യൂരസ്, അഫോൺസോ സൗസ എന്നിവരാണ് ഗോൾ നേടിയത്.

സെമിയിൽ ഹോഫൻഹെയിമിനെ മറികടന്നായിരുന്നു പോർട്ടോ ഫൈനലിൽ എത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സെമിയിലെ പോർട്ടോയുടെ വിജയം.

Exit mobile version