യുവേഫ നേഷൻസ് ലീഗിൽ വെയിൽസിന് ജയം, അയർലണ്ട് പുറത്തേക്ക്

ഡർബി താരം വിൽസൺ നേടിയ ഫ്രീകിക്ക് ഗോളിൽ യുവേഫ നേഷൻസ് ലീഗിൽ വെയിൽസിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അയർലണ്ടിനെതിരെ വെയിൽസിന്റെ ജയം. രണ്ടാം പകുതിയിലാണ് ലിവർപൂളിൽ നിന്ന് ലോണിലുള്ള വിൽസൺ ഫ്രീ കിക്കിലൂടെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ മാസം ഡെർബി കൗണ്ടിക്ക് വേണ്ടി മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയും വിൽസൺ ഫ്രീ കിക്കിലൂടെ ഗോൾ നേടിയിരുന്നു.

തോൽവിയോടെ യുവേഫ നേഷൻസ് ലീഗിലെ ബി4  ഗ്രൂപ്പിൽ നിന്ന് അയർലണ്ട് തരം താഴ്ത്തപ്പെടും. നേരത്തെ വെയിൽസിന്റെ സ്വന്തം ഗ്രൗണ്ടിൽ വെച്ചും 4-1ന് വെയിൽസ്‌ അയർലണ്ടിനെ തോൽപ്പിച്ചിരുന്നു. 13 വർഷത്തിനിടെ ആദ്യമായിട്ടാണ് ആരോൺ റാംസിയും ഗാരെത് ബെയ്‌ലും ഇല്ലാതെ വെയിൽസ്‌ ഒരു മത്സരം ജയിക്കുന്നത്.

Previous articleബെൽജിയത്തെ സമനിലയിൽ പിടിച്ചുകെട്ടി ഓറഞ്ച് പട
Next articleലെവൻഡോസ്കിയുടെ നാട്ടിൽ നിന്ന് മറ്റൊരു ഗോൾ വേട്ടക്കാരൻ