ഹാരി കെയ്‌നിനെ പ്രശംസിച്ച് സെർജിയോ റാമോസ്

ഇംഗ്ലണ്ട് ഫോർവേഡ് ഹാരി കെയ്‌നിനെ പ്രശംസിച്ച് സ്പെയിൻ പ്രതിരോധ താരം സെർജിയോ റാമോസ്. ഇംഗ്ലണ്ടിന്റെ സ്പെയിനിനു എതിരെയുള്ള യുവേഫ നേഷൻസ് ലീഗ് മത്സരത്തിന് മുൻപാണ് ഇംഗ്ലണ്ട് താരത്തിനെ പ്രശംസിച്ച് സ്പെയിൻ ക്യാപ്റ്റൻ കൂടിയായ സെർജിയോ റാമോസ് രംഗത്തെത്തിയത്.

ഹരി കെയ്‌നിനു ലാ ലീഗയിലും മികവ് പുലർത്താനാവുമെന്നാണ് റാമോസ് പറഞ്ഞത്. ഇംഗ്ലണ്ടിനെതിരെ സ്പെയിൻ കളിക്കുമ്പോൾ ഹാരി കെയ്ൻ ശക്തമായ വെല്ലുവിളി സൃഷ്ടിക്കുമെന്നും റാമോസ് പറഞ്ഞു. “ശാരീരികമായും ടെക്നിക്കലായും കെയ്ൻ മികച്ച സ്‌ട്രൈക്കർ ആണ്. ഹാരി കെയ്‌നിനു നിങ്ങളെ പലപ്പോഴും സർപ്രൈസ് ചെയ്യിക്കാൻ കഴിയും” റാമോസ് പറഞ്ഞു.

അതെ സമയം ഇംഗ്ലണ്ടിന് വേണ്ടി കഴിഞ്ഞ 6 മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ ഹരി കെയ്‌നിനു സാധിച്ചിട്ടില്ല. നേരത്തെ യുവേഫ നേഷൻസ് ലീഗിലെ മത്സരത്തിൽ വെംബ്ലിയിൽ വെച്ച് 2-1ന് സ്പെയിൻ ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു.