നാഷൺസ് കപ്പ് ഫൈനൽസിന് റൊണാൾഡോ പോർച്ചുഗലിനായി കളിക്കും

നാഷൺസ് ലീഗിന്റെ ഫൈനലുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കും എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ജൂൺ ആദ്യ വാരം നടക്കുന്ന ഫൈനലുകളിൽ റൊണാൾഡോയും ടീമിനൊപ്പം ഉണ്ടാകും എന്നാണ് സാന്റോസ് പറഞ്ഞത്. നേരത്തെ നാഷൺസ് ലീഗിന്റെ യോഗ്യതാ മത്സരങ്ങളിൽ റൊണാൾഡോ കളിച്ചിട്ടുണ്ടായിരുന്നില്ല.

ലോകകപ്പ് കഴിഞ്ഞ സമയത്ത് റൊണാൾഡോ വിശ്രമം ആവശ്യപ്പെട്ടത് മനസ്സിലാക്കാം എന്നും ഇപ്പോൾ റൊണാൾഡോ കളിക്കാൻ തയ്യാറാണെന്നും പോർച്ചുഗൽ പരിശീലകൻ പറഞ്ഞു. ജൂൺ അഞ്ചിന് സ്വിറ്റ്സർലാന്റിനെയാണ് നാഷൺസ് ലീഗിന്റെ ആദ്യ സെമി ഫൈനലിൽ പോർച്ചുഗൽ നേരിടേണ്ടത്. സെമി ഫൈനൽ വിജയിച്ചാൽ ഇംഗ്ലണ്ടോ ഹോളണ്ടോ ആകും ഫൈനലിൽ പോർച്ചുഗലിന്റെ എതിരാളികൾ. ജൂൺ 9നാകും ഫൈനൽ.

Exit mobile version