ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാതെ നേഷൻസ് ലീഗിനായുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പോർച്ചുഗൽ

യുവേഫ നേഷൻസ് ലീഗിനായുള്ള പോർച്ചുഗൽ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാതെയാണ് നേഷൻസ് ലീഗിനായി പോർച്ചുഗൽ ഇറങ്ങുക. ഇറ്റലിക്കും പോളണ്ടിനും എതിരെയാണ് നേഷൻസ് ലീഗിൽ പോർച്ചുഗൽ കളിക്കുക. റൊണാൾഡോ ടീമിൽ തിരിച്ചെത്തുമെന്ന് റൂമറുകൾ ഉണ്ടായിരുന്നെങ്കിലും ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമിൽ റൊണാൾഡോ ഇടം നേടിയില്ല.

റൊണാൾഡോയുടെ യുവന്റസ് ടീം മേറ്റ് ക്യാൻസലോയും ടീമിൽ ഇടനേടി. ബയേൺ മ്യൂണിക്ക് താരം റെനാറ്റോ സാഞ്ചേസ് ചെറിയ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിൽ തിരിച്ചെത്തി.

സ്‌ക്വാഡ്:

Goalkeepers: Rui Patricio, Beto, Claudio Ramos

Defenders: Cedric Soares, Joao Cancelo, Jose Fonte, Luis Neto, Pepe, Ruben Dias, Mario Rui, Raphael Guerreiro

Midfielders: André Gomes, Bruno Fernandes, Danilo Pereira, Joao Mario, Pizzi, Renato Sanches, Ruben Neves, William Carvalho

Forwards: Bernardo Silva, Bruma, Gonçalo Guedes, Rafa, André Silva, Eder