പിക്ക്ഫോർഡ് വീണ്ടും ഹീറോ, മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇംഗ്ലണ്ട്

ലോകകപ്പിന് ശേഷം ഒരിക്കൽ കൂടെ ഇംഗ്ലീഷ് ടീമിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ് ഗോൾ കീപ്പർ പിക്ക്ഫോർഡ്. ഇന്ന് നടന്ന യുവേഗ നാഷൺസ് ലീഗിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെയാണ് പിക്ക്ഫോർഡ് വിജയ ശില്പിയായത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഇന്നത്തെ ഇംഗ്ലണ്ടിന്റെ വിജയം.

മത്സരത്തിൽ ഉടനീളം ആധിപത്യം ഉറപ്പിക്കാൻ ഇന്ന് ഇംഗ്ലണ്ടിനായി എങ്കിലും ഗോൾ നേടാൻ ആയിരുന്നില്ല. ഗോൾ നേടിയപ്പോ ആണെങ്കിൽ എല്ലാം വാർ ഗോൾ നിഷേധിക്കുകയും ചെയ്തു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ 0-0 എന്ന നിലയിൽ തന്നെ തുടർന്നു. പെനാൾട്ടി ഷൂട്ടൗട്ടിലും ഇരുവരും ഒപ്പത്തിനൊപ്പം ആണ് മുന്നേറിയത്. ആദ്യ ആറു കിക്കുകളും ഇരു ടീമുകളും വലയിൽ എത്തിച്ചു.

ഏഴാമത്തെ കിക്കിലാണ് പിക്ക്ഫോർഡ് ഹീറോ ആയി സേവ് ചെയ്തത്. ഒരു പെനാൾട്ടി കിക്ക് എടുത്ത് പിക്ക്ഫോർഡ് ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു. ഈ വിജയത്തോടെ യുവേഫ നാഷൺസ് ലീഗിലെ മൂന്നാം സ്ഥാനം ഇംഗ്ലണ്ട് സ്വന്തമാക്കി. കിരീടത്തിനായുള്ള പോരിൽ ഇന്ന് രാത്രി പോർച്ചുഗലും ഹോളണ്ടും ഏറ്റുമുട്ടും.

Loading...