ജോർജ്ജിഞ്ഞ്യോ രക്ഷകനായി, ഇറ്റലി പോളണ്ട് മത്സരം സമനിലയിൽ

യുവേഫ നേഷൻസ് ലീഗിലെ ഇറ്റലി പോളണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന അസൂറിപ്പടയ്ക്ക് രക്ഷകനായത് ജോർജ്ജിഞ്ഞ്യോയുടെ പെനാൽറ്റി ഗോളാണ്. സെയിലിൻസ്കിയാണ് പോളണ്ടിന് വേണ്ടി ഗോളടിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ ഒട്ടേറെ അവസരങ്ങളാണ് ഇറ്റലിക്ക് ലഭിച്ചത് . വിജയത്തോടു കൂടി ഇറ്റലിയുടെ കോച്ചായി തുടങ്ങാം എന്ന റോബർട്ടോ മാൻചിനിയുടെ ആഗ്രഹങ്ങൾക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബയേൺ താരം റോബർട്ട് ലെവൻഡോസ്‌കിയുടെ അസിസ്റ്റിൽ സെയിലിൻസ്കി ഗോളിലൂടെ പോളണ്ട് ലീഡ് നേടി.

എഴുപത്തിയേഴാം മിനുട്ടിലാണ് ചീസയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജോർജ്ജിഞ്ഞ്യോ ഗോളാക്കി മാറ്റുന്നത്. പിന്നീട് ഇറ്റലി വിജയത്തിനായി ശ്രമിച്ചെങ്കിലും പോളണ്ട് പ്രതിരോധം കടുപ്പിച്ചു. ഇനി ലിസ്ബണിൽ വെച്ച് പോർച്ചുഗലിനോടാണ് ഇറ്റലി യുവേഫ നേഷൻസ് ലീഗിൽ ഏറ്റുമുട്ടേണ്ടത്.

 

ഫ്രഞ്ച് ഡിഫൻഡറോട് മാപ്പ് പറഞ്ഞ് ജർമ്മൻ താരം റൂഡിഗർ

ഫ്രഞ്ച് പ്രതിരോധ താരമായ ബെഞ്ചമിൻ പവാർഡിനോട് മാപ്പ് പറഞ്ഞ് ജർമ്മൻ താരം അന്റോണിയോ റൂഡിഗർ. ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിലെ ഫ്രാൻസ് – ജർമ്മനി മത്സരത്തിലാണ് പാവാർഡിന് പരിക്കേറ്റത്. മത്സരത്തിനിടെ ഫ്രഞ്ച് താരത്തെ റൂഡിഗർ ടാക്കിൾ ചെയ്തത്.

സ്ലൈഡിങ് ചലഞ്ചിൽ പവാർഡിന്റെ കഴുത്തിൽ പാടുകൾ വന്നിരുന്നു. പരിക്കേറ്റിട്ടും മത്സരം പൂർത്തിയാക്കിയാണ് പവാർഡ് കാലം വിട്ടത്. മത്സര ശേഷം പവാർഡിനോട് ട്വിറ്ററിലൂടെ റൂഡിഗർ മാപ്പുപറയുകയും വേഗത്തിലുള്ള റിക്കവറി ആശംസിക്കുകയും ചെയ്തു. ലോക ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്.

മുൻ ലോകകപ്പ് ജേതാക്കൾ ആരുമില്ലാതെ ഇറ്റലി ആദ്യമായിറങ്ങുന്നു

മുൻ ലോകകപ്പ് ജേതാക്കൾ ആരുമില്ലാതെ ഇറ്റലി ആദ്യമായിറങ്ങുന്നു. യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരായ മത്സരത്തിലാണ് മുൻ ലോക ചാമ്പ്യന്മാർ ആരും ഇല്ലാത്ത സ്ക്വാഡുമായി ഇറ്റലി ആദ്യമായി ഇറങ്ങുന്നത്.

റോബർട്ടോ മാൻചിനിയുടെ കീഴിൽ ഇറ്റലി ആദ്യമായി ഒരു കോമ്പറ്റീറ്റിവ് മത്സരത്തിനിറങ്ങുകയാണ്. ബുഫണും ഡാനിയേൽ ഡി റോസിയും മാത്രമാണ് ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമിൽ ആക്റ്റീവായ താരങ്ങൾ. ഇരു താരങ്ങളും മാൻചിനിയുടെ സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല.

ലൈനപ്പ്

ഇറ്റലി: G Donnarumma; Zappacosta, Bonucci, Chiellini, Biraghi; Benassi, Jorginho, Pellegrini; Bernardeschi, Balotelli, Insigne

യുവേഫ നേഷൻസ് ലീഗിനായുള്ള ജർമ്മൻ ടീം വിട്ട് സാനെ

യുവേഫ നേഷൻസ് ലീഗിനായുള്ള ജർമ്മൻ ടീം വിട്ട് യുവതാരം ലെറോയ് സാനെ. മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ സാനെ ജർമ്മൻ ദേശീയ ടീം കോച്ച് ജോവാക്കിം ലോയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ടീം ഹോട്ടൽ വിട്ടിറങ്ങിയത്. പേഴ്‌സണൽ റീസണുകൾ പറഞ്ഞിട്ടാണ് യുവതാരം ടീം വിട്ടത്. യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ പകരക്കാരനായി സാനെ ജർമ്മനിക്ക് വേണ്ടി ഇറങ്ങിയിരുന്നു.

മുപ്പത്തിയേഴ് മില്യൺ യൂറോ നൽകിയാണ് ജർമ്മൻ ടീമായ ഷാൽകെയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഫ്രാൻസിനെതിരായ മത്സരത്തിൽ രണ്ടാം പകുതിയിലാണ് സാനെ ഇറങ്ങിയത്. ലോക ചാമ്പ്യന്മാരും മുൻ ലോകചാമ്പ്യന്മാരും തമ്മിലുള്ള മത്സരം സമനിലയിലാണ് അവസാനിച്ചത്. റഷ്യൻ ലോകകപ്പിൽ ഇറങ്ങിയ അന്തിമ സ്‌ക്വാഡിൽ ഇടം നേടാൻ സാനെക്ക് സാധിച്ചിരുന്നില്ല.

യുവേഫ നാഷൺസ് ലീഗ്, ബെയ്ലിനും സംഘത്തിനും വൻ ജയം

യുവേഫ രാജ്യാന്തര ടീമുകൾക്കായി ആരംഭിച്ച യുവേഫ നാഷൺസ് ലീഗിലെ മത്സരത്തിൽ വെയിൽസിന് വൻ വിജയം. ഇന്ന് അയർലണ്ടിനെ നേരിട്ട വെയിൽസ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. റയൽ മാഡ്രിഡ് താരം ബെയ്ലിന്റെ മികച്ച ഫോമാണ് വെയിൽസിന് ഈ ജയം സമ്മാനിച്ചത്. ക്ലബ് ഫുട്ബോളിലെ തന്റെ ഫോം രാജ്യത്തിന്റെ ജേഴ്സിയിലും ബെയിൽ കൊണ്ടുവരികയായിരുന്നു.

ബെയ്ല് മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരു ഗോളിന് അവസരം ഉണ്ടാക്കുകയും ചെയ്തു. വെയിൽസിനായി ബെയ്ലിനെ കൂടാതെ റാംസി, ലോറൻസ്, റോബേർട്സ് എന്നിവർ സ്കോർ ചെയ്തു. ഷോൺ വില്യംസ് ആണ് അയർലണ്ടിന്റെ ആശ്വാസ ഗോൾ നേടിയത്. അയർലണ്ടിനെതിരായ വെയിൽസിനെ ഏറ്റവും വലിയ വിജയമാണിത്. 1981ലെ 3-1 വിജയമായിരുന്നു ഇതുവരെ വെയിൽസിന്റെ അയർലണ്ടിനെതിരായ മികച്ച ജയം.

യുവേഫ നാഷൺസ് ലീഗ്, ചാമ്പ്യന്മാരുടെ പോര് സമനിലയിൽ

ചാമ്പ്യന്മാരും നേർക്കുനേർ വന്ന പോര് ഗോൾരഹിത സമനിലയിൽ അവസാനിച്ചു. യുവേഫ രാജ്യാന്തര ടീമുകൾക്കായി ആരംഭിച്ച യുവേഫ നാഷൺസ് ലീഗിലെ മത്സരത്തിലാണ് ഇരുടീമുകളും ഗോൾ ഒന്നും അടിക്കാതെ പിരിഞ്ഞത്. ജർമ്മനിയിലായിരുന്നു മത്സരം നടന്നത്. മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും ആയെങ്കിലും ലക്ഷ്യം കാണാൻ ആർക്കും ആയില്ല.

ലോകകപ്പ് നേടിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെയായിരുന്നു ദെഷാംസ് ഇന്ന് ടീമിനെ ഇറക്കിയത്. എന്നാൽ ജർമ്മൻ ടീമിൽ മാറ്റങ്ങൾ ഉണ്ടായിരുന്നു. ബാക്ക് 5 ആണ് ഇന്ന് ലോവ് കളിപ്പിച്ചത്. ലോരിസിന്റെ അഭാവത്തിൽ ഫ്രാൻസ് ഗോൾവല കാത്ത അരിയോള ഇന്ന് മികച്ചു നിന്നു. 6 സേവുകളാണ് അരിയോള ഇന്ന് കളിയിൽ നടത്തിയത്.

യുവേഫ നാഷൺസ് ലീഗിനായുള്ള ബോൾ ഇത്

ഇന്ന് ആരംഭിക്കുന്ന യുവേഫ നാഷൺസ് ലീഗ് 2018-19 സീസണായുള്ള പുതിയ ബോൾ തീരുമാനം ആയി. അഡിഡാസാണ് പന്ത് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ടീമുകൾക്കിടയിൽ ഉള്ള സൗഹൃദ മത്സരങ്ങൾ രാജ്യങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നു എന്ന പ്രശ്നം മാറ്റാനാണ് യുവേഫ സൗഹൃദ മത്സരങ്ങൾ ഉപേക്ഷിച്ച് നാഷൺസ് ലീഗ് ആരംഭിക്കുന്നത്. ഇന്ന് ജർമ്മനിയും ഫ്രാൻസും തമ്മിൽ നടക്കുന്ന പോരോടെ നാഷൺസ് ലീഗിന് തുടക്കമാകും.

ഫ്രാൻസ് – ജർമ്മനി പോരാട്ടത്തോടെ യുവേഫ നേഷൻസ് ലീഗിനാരംഭം

ലോകചാമ്പ്യന്മാരായ ഫ്രാൻസ് കരുത്തരായ ജർമ്മനിയെ നേരിടുന്ന പോരാട്ടത്തോടെ യുവേഫ നേഷൻസ് ലീഗ് ആരംഭിക്കും. ലോകകപ്പിലെ തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കാനാണ് ചാമ്പ്യന്മാരായ ഫ്രാൻസ് ഇറങ്ങുന്നത്. റഷ്യൻ ലോകകപ്പ് നാണക്കേടിൽ നിന്നും തിരിച്ചു വരാനാണ് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി ശ്രമിക്കുക.

റഷ്യയിൽ നേടിയ വിജയമാവർത്തിക്കാനാണ് ദേശ്ചാമ്പും യുവനിരയും അലയൻസിൽ ഇറങ്ങുന്നത്. റഷ്യയിൽ കപ്പുയർത്തിയ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ്, ഗോൾ കീപ്പർ സ്റ്റീവ് മണ്ടണ്ട എന്നിവർ പരിക്ക് കാരണം യുവേഫ നേഷൻസ് ലീഗിനുള്ള ടീമിലില്ല. ജർമ്മനിയോടും അതിനു ശേഷം ഹോളണ്ടിനോടുമുള്ള മത്സരങ്ങളിൽ ജയം മാത്രമാണ് ടീമിന്റെ ലക്ഷ്യം. ജർമ്മൻ പ്രതിരോധത്തിലെ പ്രകടമായ പിഴവുകൾ ലോകകപ്പിൽ പരീക്ഷിച്ച് വിജയിച്ച തുടർച്ചയായ കൗണ്ടർ അറ്റാക്കിങ്ങുകൾ കൊണ്ട് മുതലെടുക്കുവാൻ സാധിക്കുമെന്നാണ് ഫ്രാൻസിന്റെ ആത്മവിശ്വാസം.

ഗ്രൂപ്പ് സ്റ്റേജിൽ അവസാനക്കാരായി നാണംകെട്ടാണ് 2014 ലെ ചാമ്പ്യന്മാരായ ജർമ്മനി റഷ്യയിൽ നിന്നും തിരിച്ചു പോന്നത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഫ്രാൻസിനെ പരാജയപ്പെടുത്താനാവും ജർമ്മനിയുടെ ശ്രമം. ലോകകപ്പ് പരാജയത്തിന് ശേഷവും കോച്ചായി തുടരുന്ന ജോവാക്കിം ലോ ആവനാഴിയിലെ അവസാനയമ്പും പരീക്ഷിക്കുമെന്നുറപ്പാണ്.

ലോകകപ്പിൽ ജർമ്മനിക്ക് വേണ്ടി കളിച്ച മെസ്യൂട് ഓസിലും മരിയോ ഗോമസും അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിച്ചിരുന്നു. സനേയും ടായും പീറ്റേഴ്‌സണനുമടങ്ങുന്ന യുവതാര നിരയെയും ക്രൂസും ന്യൂയറും മുള്ളാറുമുൾപ്പെടുന്ന മുൻ ലോൿ ചാമ്പ്യന്മാരെയും ലോ ടീമിലെടുത്തിട്ടുണ്ട്. ലീഗ് എ യിലെ ഗ്രൂപ്പ് വണ്ണിൽ നിന്നും ഫ്രാൻസും ജർമ്മനിയും ഏറ്റുമുട്ടുമ്പോൾ ലീഗ് ബിയിലെ ഗ്രൂപ്പ് ഫോറിൽ അയർലൻഡ് വെയില്സിനെ നേരിടും.

 

യുവേഫ നേഷൻസ് ലീഗ് – അറിയേണ്ടതെല്ലാം

യൂറോപ്പിലെ ഇന്റർനാഷണൽ ഫുട്ബോളിനെ ഉടച്ച് വാർക്കാനായി യുവേഫ അവതരിപ്പിക്കുന്ന പുതിയ മത്സര ക്രമമാണ് യുവേഫ നേഷൻസ് ലീഗ്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ എണ്ണം കുറച്ച് കൊണ്ട് കൂടുതൽ മത്സരങ്ങൾ ഉൾപ്പെടുത്താനാണ് യൂറോപ്പിലെ ഫുട്ബോളിന്റെ ഗവേണിങ് ബോഡിയായ യുവേഫയുടെ ലക്ഷ്യം. പുതിയൊരു ലീഗ് വരുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ ഉയർന്നു വരുന്ന ചോദ്യം യൂറോപ്പിൽ നിന്നും ആരൊക്കെയാവും മത്സരത്തിനായെത്തുക എന്നതാണ്. നാല് ലീഗുകളായി തിരിച്ച് യൂറോപ്പിലെ 55 ടീമുകളെ ഉൾക്കൊള്ളിച്ചാണ് യുവേഫ നേഷൻസ് ലീഗ് ഒരുങ്ങുന്നത്.

2018 -19 സീസണിലാണ് ആദ്യത്തെ നേഷൻസ് ലീഗിലെ മത്സരങ്ങൾ നടക്കുക. നാല് ലീഗുകളും മൂന്നോ നാലോ ടീമുകൾ ഉൾപ്പെടുന്ന നാല് ഗ്രൂപ്പുകളായിയാണ് തിരിക്കുക. ആദ്യത്തെ ലീഗുമത്സരങ്ങൾ ആയതിനാൽ ലീഗ് ഫേസിൽ ഉൾപ്പെടുന്ന ടീമുകൾ ഒക്ടോബർ 11, 2017 ലെ യുവേഫ നേഷൻസ് റാങ്കിങ് അനുസരിച്ചായിരിക്കും. അതായത് ലീഗ് എയിൽ യൂറോപ്പിലെ ടോപ്പ് റാങ്കിങ്ങിൽ ഉള്ള രാജ്യങ്ങൾ ആയിരിക്കും ഉണ്ടാവുക. ഗ്രൂപ്പ് ഡിയിൽ റാങ്കിങ്ങിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങളാകും ഉണ്ടാവുക. എല്ലാ ലീഗുകളിലെയും പോലെ റെലെഗേഷനും പ്രമോഷനും യുവേഫ നേഷൻസ് ലീഗിലും ഉണ്ടാകും.

യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാർ ലീഗ് എ യിൽ നിന്നാവും ഉണ്ടാവുക. ഒരു മിനി ടൂർണമെന്റ് നടത്തിയാണ് ജേതാക്കളെ തീരുമാനിക്കുക. ജൂണിൽ നടക്കുന്ന ടൂർണമെന്റിൽ സെമിയും ഫൈനലും മൂന്നാം സ്ഥാനക്കാർക്കായി ഒരു മത്സരവും ഉണ്ടാകും. എ ഒഴിച്ചുള്ള ലോവർ ലീഗുകളിലും മത്സരങ്ങൾ ഉണ്ടാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പ്രമോഷനും പോയന്റ് നിലയിൽ പിന്നിലുള്ള ക്ലബ്ബ്കൾക്ക് റെലെഗേഷനും ഉണ്ടാവും.

സെപ്റ്റംബറിലും നവംബറിലുമായാണ് ലീഗ് ഫേസ് മത്സരങ്ങൾ നടക്കുക. ഫൈനൽ ജൂൺ 2019തിനും യൂറോ 2020 പ്ലേയോഫ്‌സ് മാർച്ച് 2020നും നടക്കും. യൂറോയ്ക്കായുള്ള പത്ത് ലീഗ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് യൂറോ 2020 യിലേക്ക് ക്വാളിഫൈ ആകുന്ന 20 ടീമുകൾ. ആകെ 24 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന യൂറോയിൽ ബാക്കി നാല് സ്ഥാനങ്ങൾ യുവേഫ നേഷൻസ് ലീഗിലെ നാല് ലീഗ് ചാമ്പ്യന്മാർക്കായിരിക്കും.

യൂറോപ്പിലെ കരുത്തന്മാർ ഏറ്റുമുട്ടുന്നത് ലീഗ് എയിലാണ്.

ലീഗ് എ യിലെ ഗ്രൂപ്പുകളും ടീമുകളും

ഗ്രൂപ്പ് 1: ഫ്രാൻസ്, ജർമ്മനി, ഹോളണ്ട്
ഗ്രൂപ്പ് 2: ബെൽജിയം, സ്വിറ്റ്സർലാന്റ്, ഐസ്‌ലാന്റ്
ഗ്രൂപ്പ് 3: ഇറ്റലി, പോർച്ചുഗൽ, പോളണ്ട്
ഗ്രൂപ്പ് 4: ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്പെയിൻ

സൗഹൃദ മത്സരങ്ങളെ കൂടുതൽ ആവേശഭരിതമാക്കിമാറ്റുവാൻ നേഷൻസ് ലീഗ് സഹായിക്കുമെന്നതിൽ തർക്കമില്ല. യൂറോയിലേക്ക് താരതമ്മ്യേന വീക്കായ ടീമുകൾക്കും പ്രവേശനം ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സരങ്ങളിൽ നിന്നുള്ള വരുമാനം ഓരോ ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്നത് ആശ്വാസകരമാണ്. യൂറോപ്പിലെ ദേശീയ ടീമുകളുടെ മത്സരങ്ങൾ കൂടുതൽ ഫുട്ബോൾ ആരാധകരെ ആകര്ഷിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

യുവേഫ നാഷൺസ് ലീഗ് നാളെ മുതൽ

രാജ്യാന്തര ഫുട്ബോൾ മത്സരങ്ങളുടെ ഭാവി തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന യുവേഫ നാഷൺസ് ലീഗിന് നാളെ തുടക്കമാകും. നാളെ ജർമ്മനിയും ഫ്രാൻസും തമ്മിലുള്ള മത്സരത്തോടെയാണ് രാജ്യങ്ങളുടെ ലീഗ് പോരാട്ടത്തിന് തുടക്കമാവുക. നാല് ലീഗുകളിലായി 55 ടീമുകളാണ് നാഷൺസ് ലീഗിൽ പങ്കെടുക്കുന്നത്. റാങ്കുകളുടെ അടിസ്ഥാനത്തിലാണ് ലീഗുകളെ നാലാക്കി വേർതിരിച്ചിരിക്കുന്നത്.

ഒരോ ലീഗിലെയും അവസാന നാലു സ്ഥാനക്കാർ അടുത്ത വർഷം താഴ്ന്ന ലീഗിലേക്ക് തരം താഴ്ത്തപ്പെടുന്ന രീതിയിലാകും ലീഗ് നടക്കുക. മികച്ച ടീമുകൾക്ക് പ്രൊമോഷനും ഉണ്ടാകും. ലീഗ് എ, ലീഗ് ബി, ലീഗ് സി, ലീഗ് ഡി എന്നിങ്ങനെയാണ് ലീഗിന്റെ പേരുകൾ.

ഒരോ ലീഗിനേയും മത്സരങ്ങൾ എളുപ്പത്തിലാക്കാൻ വേണ്ടി നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുമുണ്ട്. ഒരു ഗ്രൂപ്പിൽ മൂന്ന് ടീമുകൾ എന്ന രീതിയിലാണ് ലീഗ് എയെ തരം തിരിച്ചിരിക്കുന്നത്. യൂറോ കപ്പ് യോഗ്യതയ യുവേഫ നാഷൺസ് ലീഗിലൂടെയാക്കാനും പദ്ധതിയുണ്ട്. യൂറോപ്പ്യൻ രാജ്യങ്ങളിലെ കരുത്തർ ഏറ്റുമുട്ടുന്നത് ലീഗ് എയിലാണ്.

ലീഗ് എ യിലെ ഗ്രൂപ്പുകളും ടീമുകളും;

ഗ്രൂപ്പ് 1; ഫ്രാൻസ്, ജർമ്മനി, ഹോളണ്ട്
ഗ്രൂപ്പ് 2; ബെൽജിയം, സ്വിറ്റ്സർലാന്റ്, ഐസ്‌ലാന്റ്
ഗ്രൂപ്പ് 3; ഇറ്റലി, പോർച്ചുഗൽ, പോളണ്ട്
ഗ്രൂപ്പ് 4; ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്പെയിൻ

പരിക്ക് വില്ലനായി, ഇറ്റാലിയൻ യുവതാരം ടീമിൽ നിന്നും പുറത്ത്

യുവേഫ നേഷൻസ് ലീഗിലേക്കുള്ള റോബർട്ടോ മാൻചിനിയുടെ ഇറ്റാലിയൻ ടീമിൽ നിന്നും യുവതാരം പുറത്ത്. മൊണോക്കോയുടെ സ്‌ട്രൈക്കർ പിയട്രോ പെല്ലെഗ്രിയാണ് പരിക്ക് മൂലം പുറത്ത് പോകേണ്ടി വന്നത്. ആദ്യമായി ഇറ്റാലിയൻ ദേശീയ ടീമിന് വേണ്ടി ബൂട്ടണിയാനുള്ള അവസരമാണ് പെല്ലെഗ്രിക്ക് നഷ്ടമായത്.

യുവേഫ നേഷൻസ് ലീഗിൽ അസൂറികൾ പോളണ്ടിനെയും പോർചുഗലിനെയുമാണ് നേരിടുന്നത്. സെപ്റ്റംബർ 7 നാണു ബൊളോഞ്ഞായിൽ വെച്ച് പോളണ്ടിനെതിരായ മത്സരം. പിന്നീട് ലിസ്ബണിൽ വെച്ച് പോർച്ചുഗലിനെ അസൂറികൾ നേരിടും.
യൂറോ 2020 ആയുള്ള ചവിട്ട് പടിയായാണ് ഇറ്റലിയും റോബർട്ടോ മാൻചിനിയും നേഷൻസ് ലീഗിനെ കാണുന്നത്.

യുവേഫ നേഷൻസ് ലീഗിലേക്കുള്ള ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു

യുവേഫ നേഷൻസ് ലീഗിലേക്കുള്ള ഇറ്റാലിയൻ ടീമിനെ കോച്ച് റോബർട്ടോ മാൻചിനി പ്രഖ്യാപിച്ചു. യുവേഫ നേഷൻസ് ലീഗിൽ അസൂറികൾ പോളണ്ടിനെയും പോർചുഗലിനെയുമാണ് നേരിടുന്നത്. സെപ്റ്റംബർ 7 നാണു ബൊളോഞ്ഞായിൽ വെച്ച് പോളണ്ടിനെതിരായ മത്സരം. പിന്നീട് ലിസ്ബണിൽ വെച്ച് പോർച്ചുഗലിനെ അസൂറികൾ നേരിടും.

യൂറോ 2020 ആയുള്ള ചവിട്ട് പടിയായാണ് ഇറ്റലിയും റോബർട്ടോ മാൻചിനിയും നേഷൻസ് ലീഗിനെ കാണുന്നത്. സൗഹൃദ മത്സരങ്ങൾ കളിച്ച താരങ്ങളെയധികവും റോബർട്ടോ മാൻചിനി ടീമിൽ നിലനിർത്തിയിട്ടുണ്ട്. മാനുൽ ലാസറി, ക്രിസ്റ്റ്യാനോ ബൈരാഗി, അലിസിയോ ക്രാഗ്നോ, നിക്കോളോ സനിക്കോളോ, പിറ്റ്രോ പെല്ലെഗ്രി, എന്നിവർക്ക് പുറമെ Under-21 താരം നിക്കോളോ ബറെല്ലയും ഇറ്റാലിയൻ ടീമിൽ അരങ്ങേറും.

Goalkeepers: Alessio Cragno , Gianluigi Donnarumma , Mattia Perin , Salvatore Sirigu ;

Defenders: Cristiano Biraghi , Leonardo Bonucci , Mattia Caldara , Giorgio Chiellini , Domenico Criscito , Emerson Palmieri Dos Santos, Manuel Lazzari , Alessio Romagnoli , Daniele Rugani , Davide Zappacosta ;

Midfielders: Nicolò Barella , Marco Benassi , Bryan Cristante , Roberto Gagliardini, Frello Filho Jorge Luiz Jorginho, Lorenzo Pellegrini, Nicolò Zaniolo;

Forwards: Mario Balotelli , Andrea Belotti , Domenico Berardi, Federico Bernardeschi , Giacomo Bonaventura, Federico Chiesa, Ciro Immobile, Lorenzo Insigne, Pietro Pellegri , Simone Zaza.

Exit mobile version