യുഫേഫ നാഷൻസ് ലീഗ്, ലീഗ് എയിൽ ലോകജേതാക്കളും നിലവിലെ ജേതാക്കളും ഒരേ ഗ്രൂപ്പിൽ

യുഫേഫ നാഷൻസ് ലീഗ് 2020-21 സീസണിലെ മത്സരക്രമം പുറത്ത് വന്നു. കഴിഞ്ഞ തവണ എന്ന പോലെ റാങ്കിങ് ക്രമത്തിൽ 4 ലീഗുകൾ ആയി തിരിച്ചു തന്നെയാണ് ഇത്തവണയും മത്സരങ്ങൾ നടക്കുക. ലീഗ് എയിൽ ഗ്രൂപ്പ് ഒന്നിൽ 4 തവണ ലോക ജേതാക്കൾ ആയ ഇറ്റലിക്ക് ഒപ്പം ശക്തരായ നെതർലന്റ്സ്, അട്ടിമറികൾക്ക് കെൽപ്പുള്ള പോളണ്ട്, ബോസ്നിയ ഹെർസഗോവിന എന്നിവർ അണിനിരക്കുന്നു. കഴിഞ്ഞ ലോകകപ്പ് യോഗ്യത നേടാൻ സാധിക്കാത്ത ഇറ്റലി, ഹോളണ്ട് മികച്ച ഫോമിൽ ആണ് സമീപകാലത്ത്. കൂടാതെ ഹോളണ്ട് കഴിഞ്ഞ കൊല്ലം നേഷൻസ് ലീഗ് ഫൈനൽ കളിച്ച ടീമും. അതേസമയം ഗ്രൂപ്പ് രണ്ടിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തിനു ഒപ്പം ആണ് ഇംഗ്ലണ്ടിന്റെ സ്ഥാനം. കൂടാതെ കഴിഞ്ഞ ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ ഐസ്ലാന്റ്, ഡെൻമാർക്ക് ടീമുകളും ഗ്രൂപ്പിൽ അണിനിരക്കുന്നു. കഴിഞ്ഞ ലോകകപ്പ് സെമി കളിച്ച ടീമുകൾ ആണ് ഇംഗ്ലണ്ടും ബെൽജിയവും.

അതേസമയം ഏറ്റവും ബുദ്ധിമുട്ടുള്ള ഗ്രൂപ്പ് എന്നു വിളിക്കാവുന്ന ഗ്രൂപ്പ് 3 ൽ ആണ് ലോക ജേതാക്കൾ ആയ ഫ്രാൻസ്, നിലവിലെ ജേതാക്കളും യൂറോ കപ്പ് ജേതാക്കളും ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവരുടെ സ്ഥാനം. ഇവരെ കൂടാതെ അപകടകാരികൾ ആയ ക്രൊയേഷ്യ, സ്വീഡൻ ടീമുകളുടെ സാന്നിധ്യം ഗ്രൂപ്പിനെ പ്രവചനങ്ങൾക്ക് അപ്പുറം ആക്കുന്നു. ഗ്രൂപ്പ് 4 ൽ മുൻ ലോക ജേതാക്കൾ ആയ ജർമ്മനി, സ്‌പെയിൻ എന്നിവരുടെ സ്ഥാനം. ഇവരെ കൂടാതെ അത്ര ഒന്നും എഴുതി തള്ളാൻ ആവാത്ത സ്വിസ്സർലന്റ്, ഉക്രൈൻ ടീമുകളും ഈ ഗ്രൂപ്പിൽ ആണ്.

അതേസമയം ലീഗ് ബിയിൽ ഒന്നാം ഗ്രൂപ്പിൽ ഓസ്ട്രിയ, നോർവ്വ, റൊമാനിയ എന്നിവർക്ക് ഒപ്പം വടക്കൻ അയർലന്റും അണിനിരക്കുന്നു. ഗ്രൂപ്പ് രണ്ടിൽ ആവട്ടെ ചെക് റിപ്പബ്ലിക്, സ്‌കോട്ട്‌ലന്റ്, സ്ലൊവാക്യ, ഇസ്രേയൽ ടീമുകളും അണിനിരക്കുന്നു. ഗ്രൂപ്പ് മൂന്നിൽ ഏതാണ്ട് ഒന്നിനൊന്നു ശക്തരായ റഷ്യ, സെർബിയ, തുർക്കി, ഹംഗറി ടീമുകളും അണിനിരക്കുന്നു. അതേസമയം ഗ്രൂപ്പ് നാലിൽ ആണ് ബ്രിട്ടീഷ് ടീമായ വെയിൽസ്, റിപ്പബ്ലിക് ഓഫ് അയർലന്റ്, ഫിൻലന്റ്, ബൾഗേറിയ ടീമുകളുടെ സ്ഥാനം.

ലീഗ് സിയിൽ ഗ്രൂപ്പ് ഒന്നിൽ അസർബൈജാൻ, ലക്‌സംബർഗ്, സൈപ്രസ്, മോണ്ടനെഗ്രോ ടീമുകൾ അണിനിരക്കുമ്പോൾ ഗ്രൂപ്പ് രണ്ടിൽ അർമേനിയ, എസ്റ്റോണിയ, വടക്കൻ മസഡോണിയ, ജോർജിയ എന്നീ ടീമുകൾ അണിനിരക്കുന്നു. അതേസമയം ഗ്രൂപ്പ് മൂന്നിൽ ഗ്രീസ്, സ്ലൊവേനിയ, മോൾഡോവ എന്നിവർക്ക് ഒപ്പം ആണ് കൊസോവയുടെ സ്ഥാനം. ഗ്രൂപ്പ് നാലിൽ ആണ് അൽബാനിയ, കസാഖിസ്ഥാൻ, ലിത്വാനിയ, ബെലാറസ് ടീമുകളുടെ സ്ഥാനം. അതേസമയം ലീഗ് ഡിയിൽ 2 ഗ്രൂപ്പുകൾ ആണ് ഉള്ളത്. ഗ്രൂപ്പ് ഒന്നിൽ മാൾട്ട, ഫറോ ദ്വീപുകൾ, ലാത്വിയ, അണ്ടോറ ടീമുകൾ അണിനിരക്കുമ്പോൾ രണ്ടാമത്തെ ഗ്രൂപ്പിൽ സാൻ മറിനോ, ജിബ്രൽട്ടാർ, ലെസ്റ്റൻസ്റ്റീൻ എന്നീ രാജ്യങ്ങളും അണിനിരക്കുന്നു.

നേഷൺസ് ലീഗ് വീണ്ടും, ഗ്രൂപ്പുകൾ ഇന്ന് അറിയാം

നേഷൺസ് ലീഗിന്റെ രണ്ടാം സീസണായുള്ള നറുക്കുകൾ ഇന്ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ആരൊക്കെ ഏറ്റുമുട്ടും എന്നത് ഇൻ തീരുമാനമാകും. ഇത്തവണ ചെറിയ മാറ്റങ്ങളുമായാണ് നാഷൺസ് ലീഗ് എത്തുന്നത്. ആദ്യത്തെ മൂന്ന് ലീഗുകളിലും ഇനി ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗ്രൂപ്പിൽ നാലു ടീമുകൾ മത്സരിക്കും. അവസാന സീസണിൽ മൂന്ന് ടീമുകൾ ഉള്ള ഗ്രൂപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

ഗ്രൂപ്പ് ചാമ്പ്യന്മാർ സെമി ഫൈനലുകളിലേക്ക് യോഗ്യത നേടും. സെപ്റ്റംബർ മുതൽ നവംബർ വരെയാകും ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുക. കഴിഞ്ഞ തവണ ആദ്യമായി നാഷൺസ് ലീഗ് നടത്തിയപ്പോൾ പോർച്ചുഗൽ ആയിരുന്നു ചാമ്പ്യന്മാരായത്.

ലീഗ് നറുക്കിനുള്ള പോട്ടുകൾ;

League A

Pot 1: Portugal, Netherlands, England, Switzerland

Pot 2: Belgium, France, Spain, Italy

Pot 3: Bosnia-Herzegovina, Ukraine, Denmark, Sweden

Pot 4: Croatia, Poland, Germany, Iceland

League B

Pot 1: Russia, Austria, Wales, Czech Republic

Pot 2: Scotland, Norway, Serbia, Finland

Pot 3: Slovakia, Turkey, Republic of Ireland, Northern Ireland

Pot 4: Bulgaria, Israel, Hungary, Romania

League C

Pot 1: Greece, Albania, Montenegro, Georgia

Pot 2: North Macedonia, Kosovo, Belarus, Cyprus

Pot 3: Estonia, Slovenia, Lithuania, Luxembourg

Pot 4: Armenia, Azerbaijan, Kazakhstan, Moldova

League D

Pot 1: Gibraltar, Faroe Islands, Latvia, Liechtenstein

Pot 2: Andorra, Malta, San Marino

ഓറഞ്ച് പടയ്ക്ക് കണ്ണീർ, പറങ്കി പടയ്ക്ക് നാഷൺസ് ലീഗ് കിരീടം

പ്രഥമ യുവേഫ നാഷൺസ് ലീഗ് കിരീടം പോർച്ചുഗലിന് സ്വന്തം. ഇന്ന് നടന്ന ഗംഭീര ഫൈനലിൽ ഹോളണ്ടിനെ ഏക ഗോളിന് തോൽപ്പിച്ചാണ് പോർച്ചുഗൽ കിരീടം ഉയർത്തിയത്. യൂറോ കപ്പ് ഉയർത്തിയ ശേഷം പോർച്ചുഗൽ നേടുന്ന അന്താരാഷ്ട്ര കിരീടം കൂടിയാണിത്. ഇന്ന് സ്വന്തം നാട്ടിൽ നടന്ന കളിയിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിച്ചാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്.

വാൻ ഡൈകും ഡി ലിറ്റും അണിനിരന്ന ഡിഫൻസിനെ തുടക്കം മുതൽ ഒടുക്കം വരെ വിറപ്പിക്കാൻ പോർച്ചുഗലിനായി. സ്വന്തം കാണികളുടെ പിൻബലവും പോർച്ചുഗലിന് കരുത്തായി. ബ്രൂണോ, ബെർണാഡോ, ക്രിസ്റ്റ്യാനോ എന്നിവരുടെ തുടർച്ചയായ മുന്നേറ്റങ്ങൾ തടയാൻ വാൻ ഡൈകും ഡിലിറ്റുമൊക്കെ ഇന്ന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

കളിയുടെ 60ആം മിനുട്ടിൽ ഗുയ്ഡസാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് ഒരു ഗംഭീറ്റ സ്ട്രൈക്കിലൂടെ ആയിരുന്നു ഗുയ്ഡസിന്റെ ഗോൾ. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. മത്സരത്തിൽ ബെർണാർഡോ സിൽവ ആണ് പോർച്ചുഗൽ അറ്റാക്കിംഗ് നിരയിൽ ഏറ്റവും മികച്ചു നിന്നത്.

എന്നാൽ പോർച്ചുഗൽ ഡിഫൻസിൽ റൂബൻ ഡയസ് നടത്തിയ പ്രകടനത്തിനാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഇന്ന് ലഭിച്ചത്. സെമിയിൽ സ്വിറ്റ്സർലാന്റിനെ തറ പറ്റിച്ചായിരുന്നു പോർച്ചുഗൽ ഫൈനലിലേക്ക് എത്തിയത്.

പിക്ക്ഫോർഡ് വീണ്ടും ഹീറോ, മൂന്നാം സ്ഥാനം ഉറപ്പിച്ച് ഇംഗ്ലണ്ട്

ലോകകപ്പിന് ശേഷം ഒരിക്കൽ കൂടെ ഇംഗ്ലീഷ് ടീമിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ് ഗോൾ കീപ്പർ പിക്ക്ഫോർഡ്. ഇന്ന് നടന്ന യുവേഗ നാഷൺസ് ലീഗിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ സ്വിറ്റ്സർലാന്റിനെതിരെയാണ് പിക്ക്ഫോർഡ് വിജയ ശില്പിയായത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഇന്നത്തെ ഇംഗ്ലണ്ടിന്റെ വിജയം.

മത്സരത്തിൽ ഉടനീളം ആധിപത്യം ഉറപ്പിക്കാൻ ഇന്ന് ഇംഗ്ലണ്ടിനായി എങ്കിലും ഗോൾ നേടാൻ ആയിരുന്നില്ല. ഗോൾ നേടിയപ്പോ ആണെങ്കിൽ എല്ലാം വാർ ഗോൾ നിഷേധിക്കുകയും ചെയ്തു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ 0-0 എന്ന നിലയിൽ തന്നെ തുടർന്നു. പെനാൾട്ടി ഷൂട്ടൗട്ടിലും ഇരുവരും ഒപ്പത്തിനൊപ്പം ആണ് മുന്നേറിയത്. ആദ്യ ആറു കിക്കുകളും ഇരു ടീമുകളും വലയിൽ എത്തിച്ചു.

ഏഴാമത്തെ കിക്കിലാണ് പിക്ക്ഫോർഡ് ഹീറോ ആയി സേവ് ചെയ്തത്. ഒരു പെനാൾട്ടി കിക്ക് എടുത്ത് പിക്ക്ഫോർഡ് ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു. ഈ വിജയത്തോടെ യുവേഫ നാഷൺസ് ലീഗിലെ മൂന്നാം സ്ഥാനം ഇംഗ്ലണ്ട് സ്വന്തമാക്കി. കിരീടത്തിനായുള്ള പോരിൽ ഇന്ന് രാത്രി പോർച്ചുഗലും ഹോളണ്ടും ഏറ്റുമുട്ടും.

പോർച്ചുഗല്ലിനെ കിരീടത്തിലേക്ക് നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിന് ഇറങ്ങുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗല്ലും. യൂറോയ്ക്ക് ശേഷം പോർച്ചുഗല്ലിനായി മറ്റൊരു കിരീടം നൽകാനാണ്‌ റൊണാൾഡോ ശ്രമിക്കുന്നത്. ലോകകപ്പിൽ ഏറ്റ തിരിച്ചടിക്ക് ശേഷം പോർച്ചുഗൽ ദേശീയ ടീമിൽ കളിക്കാതെയിരുന്ന റൊണാൾഡോ സെമി കളിക്കാനാണ് തിരിച്ചെത്തിയത്. സ്വിറ്റ്സർലാന്റിനെതിരെ ഒറ്റക്ക് പൊരുതിയാണ് ഹാട്രിക്കോടെ പോർച്ചുഗല്ലിനെ ജയത്തിലേക്ക് നയിച്ചത്.

ഫൈനലിൽ പോർച്ചുഗല്ലിനെ കാത്തിരിക്കുന്നത് ഹോളണ്ടാണ്. ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഹോളണ്ട് ഫൈനലിൽ എത്തിയത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.15 നാണ് മത്സരം കിക്കോഫ്.

റൊണാൾഡോ ടീമിലെത്തിയതിന് ശേഷമാണ് പോർച്ചുഗൽ ദേശീയ ടീം മൂന്ന് ഫൈനലുകളിൽ കടന്നത്. മൂന്ന് സെമി ഫൈനലുകളിൽ പോർച്ചുഗൽ 7 ഗോളടിച്ചപ്പോൾ അതിൽ 5 എണ്ണം അടിച്ചത് റൊണാൾഡോ ആണ്. രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും റൊണാൾഡോ തന്നെയാണ്. 97 വർഷമായി ഫുട്ബോൾ കളിക്കുന്ന പോർച്ചുഗല്ലിൽ നിന്നും ഇതുവരെ 23 ഹാട്രിക്കുകൾ ആണ് പിറന്നത്. അതിൽ 7 എണ്ണവും നേടിയത് ക്രിസ്റ്റിയാനോ റൊണാൾഡോയാണ്.

പക വീട്ടാനൊരുങ്ങി വാൻ ഡെയ്ക്-വീണ്ടും വീഴ്ത്താൻ ഉറച്ച് റൊണാൾഡോ, ഫൈനലിൽ തീപാറും

യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗൽ- നെതർലാന്റ് ഫൈനലിന് കളം ഒരുങ്ങിയതോടെ ഇനി ലോകം കാത്തിരിക്കുന്നത് റൊണാൾഡോ- വാൻ ഡേയ്ക് പോരിന്. ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ കളിക്കാരിൽ ഒരാളും പ്രതിരോധക്കാരിൽ ഒരാളും വീണ്ടും നേർക്കുനേർ വരുമ്പോൾ അത് ഫുട്‌ബോൾ പ്രേമികൾക്ക് ആവേഷമാകും എന്ന് ഉറപ്പാണ്.

2018 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് അവസാനമായി ഇരുവരും ഏറ്റ് മുട്ടിയത്. അന്ന് ജയം റൊണാൾഡോക്ക് ഒപ്പമായിരുന്നു. അന്ന് വാൻ ഡെയ്ക്കിന്റെ ലിവർപൂളിനെ മറികടന്നാണ് റൊണാൾഡോയും റയൽ മാഡ്രിഡും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. ഇന്ന് ഒരു വർഷങ്ങൾക്കിപ്പുറം ഇരുവരുടെയും കരിയർ ഏറെ മാറി. റൊണാൾഡോ യുവന്റസിലേക്ക് ചുവട് മാറിയപ്പോൾ ഇത്തവണ വാൻ ഡെയ്ക് 2019 ലെ ചാമ്പ്യൻസ് ലീഗ് ജേതാവിനെ മെഡലുമായാണ് എത്തുന്നത്.

സെമി ഫൈനലിൽ ഹാട്രിക്കുമായി പോർച്ചുഗലിന്റെ വിജയ ശിൽപിയായ റൊണാൾഡോയും ഓറഞ്ച് പടയുടെ പുത്തൻ പ്രതീക്ഷയായ വാൻ ഡെയ്ക്കും തമ്മിൽ വീണ്ടും ഏറ്റുമുട്ടുമ്പോൾ ഇത്തവണ വിത്യാസം അത് രാജ്യാന്തര പോരാണ്. ക്ലബ്ബിന്റെ ചുറ്റുപാടുകൾ മറന്ന് സ്വന്തം രാജ്യത്തിന് പ്രഥമ നേഷൻസ് ലീഗ് കിരീടം സമ്മാനിക്കാൻ ലോക ഫുട്‌ബോളിലെ രണ്ട് മുൻ നിരക്കാർ തങ്ങളുടെ പടയാളികൾക്ക് കൂടെ ഇറങ്ങുമ്പോൾ അത് ഫുട്‌ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ ഫുട്‌ബോൾ പൂര കാഴ്ചയാകുമെന്ന് ഉറപ്പാണ്.

ഹാട്രിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ!!! പോർച്ചുഗൽ നാഷൺസ് ലീഗ് ഫൈനലിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ചു നടന്നവരെല്ലാം ഇനി കുറച്ചു കാലം നാവ് അടക്കും. അത്തരമൊരു പ്രകടനമാണ് ഇന്ന് റൊണാൾഡോ കാഴ്ചവെച്ചത്. നാഷൺസ് ലീഗിന്റെ സെമി ഫൈനലിൽ സ്വിറ്റ്സർലാന്റിനെതിരെ ഇറങ്ങിയ പോർച്ചുഗലിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് റൊണാൾഡോ ഫൈനലിലേക്ക് എത്തിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും റൊണാൾഡോയുടെ ബൂട്ടിൽ നിന്ന് തന്നെ.

ഇന്ന് സെമി ഫൈനലിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പിടിച്ചെങ്കിലും റൊണാൾഡോയുടെ ബ്രില്യൻസിൽ സ്വിസ്സ് പട തകരുകയായിരുന്നു. ആദ്യം കളിയുടെ 25ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോ മാജിക്ക് വന്നത്. റൊണാൾഡോ നേടിയ ഫ്രീകിക്ക് റൊണാൾഡോ തന്നെ എടുത്തു. എണ്ണം പറഞ്ഞ ഒരു ക്ലാസിക് റൊണാൾഡോ ഫ്രീകിക്ക് ഗോളായി അത് മാറി. രണ്ടാം പകുതിയിൽ വാറിന്റെ സഹായത്തിൽ കിട്ടിയ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് റോഡ്രിഗസ് മത്സരം സമനിലയിൽ എത്തിച്ചു.

പക്ഷെ പിന്നീട് റൊണാൾഡോ മാന്ത്രിക ചുവടുകൾക്ക് മുന്നിൽ പിടിച്ചു നിക്കാൻ സ്വിസ്സ് ഡിഫൻസിനായില്ല. 88ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ പാസിൽ നിന്ന് പോർച്ചുഗലിന് ലീഡ് നൽകിയ രണ്ടാം ഗോൾ റൊണാൾഡോ നേടി. അത് കഴിഞ്ഞ് തൊട്ടടുത്ത് മിനുട്ടിൽ സ്വിസ് ഡിഫൻസിനെ കബളിപ്പിച്ച ചുവടുകൾക്ക് ശേഷം ഒരു കേർലറിലൂടെ തന്റെ ഹാട്രിക്കും റൊണാൾഡോ പൂർത്തിയാക്കി.

നാക്കെ നടക്കുന്ന രണ്ടാം സെമിയിൽ നെതർലാന്റ്സും ഇംഗ്ലണ്ടുമാണ് ഏറ്റുമുട്ടുന്നത്.

ഹോളണ്ടിനെ നേരിടാനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു

യുവേഫ നാഷൺസ് ലീഗിന്റെ സെമി ഫൈനലിൽ ഹോളണ്ടിനെ നേരിടാൻ ഉള്ള ഇംഗ്ലീഷ് ടീം പ്രഖ്യാപിച്ചു. ഇന്നാണ് സൗത് ഗേറ്റ് 23 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചത്. പരിക്ക് കാരണം വിശ്രമത്തിൽ ആണെങ്കിലും ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ടോട്ടൻഹാം ഫുൾബാക്ക് ട്രിപ്പിയർ ടീമിൽ നിന്ന് പുറത്തായി.

ജൂൺ ആദ്യ വാരമാണ് ഹോളണ്ടിനെതിരായ സെമി ഫൈനൽ നടക്കുക. ലിവർപൂളിന്റെയും ടോട്ടൻഹാമിന്റെയും താരങ്ങൾ ഒഴികെ ബാക്കി ഉള്ളവരുമായി ഇംഗ്ലണ്ട് ഇതിനകം തന്നെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞാൽ മാത്രമേ മുഴുവൻ ടീമും ക്യാമ്പിൽ എത്തുകയുള്ളൂ.

ടീം;

Pickford (Eve), Walker (Man City, Rose (Tot), Dier (Tot), Stones (Man City), Maguire (Lei), Lingard (Man United), Henderson (Liv), Kane (Tot), Sterling (Man City), Sancho (Bor), Gomez (Liv), Butland (Sto), Chilwell (Lei), Keane (Eve), Rice (Wes), Delph (Man City), Barkley (Che), Rashford (Man United), Alli (Tot), Wilson (Bou), Alexander-Arnold (Liv), Heaton (Bur)

വെഗോർസ്റ്റിനെ തഴഞ്ഞ് വീണ്ടും ഹോളണ്ട്, നാഷൺസ് ലീഗിനായുള്ള ടീം പ്രഖ്യാപിച്ചു

നാഷൺസ് ലെഗ് സെമി ഫൈനൽ കളിക്കാനുള്ള ഹോളണ്ട് ടീമിനെ റൊണാൾഡ് കോമൻ പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡിൽ പ്രധാന അഭാവം വോൾവ്സ്ബർഗ് താരമായ വെഗോർസ്റ്റിന്റെ ആണ്. ഈ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം തന്നെ വോൾവ്സ്ബർഗിനാഇ കാഴ്ചവെച്ചിരുന്ന വെഗോർസ്റ്റിന് ടീമിൽ ഇടം ലഭിച്ചില്ല.

കഴിഞ്ഞ സീസണിൽ 17 ഗോളുകളും 7 അസിസ്റ്റും ജർമ്മനിയിൽ നേടിയ താരമാണ് വെഗോർസ്റ്റ്. വെഗോർസ്റ്റിനെ തഴഞ്ഞപ്പോൾ സ്ട്രൂട്ട്മാന് അവസരം ലഭിച്ചിട്ടുമുണ്ട്. വാൻ ഡൈക്, ഡി ലിറ്റ്, ഡി യോങ്, ബ്ലിൻഡ്, ഡിപേ, വാൻ ഡി ബീക് തുടങ്ങിയവ മികച്ചവരൊക്കെ ടീമിനൊപ്പം ഉണ്ട്. ജൂൺ ഏഴിന് ഇംഗ്ലീഷ് ടീമിനെയാണ് ഹോളണ്ട് നേരിടേണ്ടത്.

നാഷൺസ് ലീഗിനായുള്ള പോർച്ചുഗൽ സ്ക്വാഡ് പ്രഖ്യാപിച്ചു, റൊണാൾഡോയും ഫെലിക്സും ടീമിൽ

ജൂൺ ആദ്യ വാരം നടക്കുന്ന നാഷൺസ് ലീഗ് സെനി ഫൈനലിനായുള്ള സ്ക്വാഡ് പോർച്ചുഗൽ പ്രഖ്യാപിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ട്‌. മാഞ്ചസ്റ്റർ സിറ്റിക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബെർണാഡോ സിൽവയും ടീമിൽ ഉണ്ട്. പോർച്ചുഗലിൽ അത്ഭുതങ്ങൾ കാണിക്കുന്ന യുവതാരം ഫെലിക്സ് ടീമിൽ ഇടം പിടിച്ചു. താരത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വോൾവ്സിൽ നിന്ന് നാല് താരങ്ങൾ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. പാട്രിസിയോ, റൂബൻ നവസ്, മൗടീനോ, ജൊട്ട എന്നിവരാണ് വോൾവ്സിൻ നിന്നുള്ള താരങ്ങൾ. സ്ട്രൈക്കർ ആൻഡ്രെ സിൽവ ആണ് ടീമിൽ ഉൾപ്പെടുത്താത്ത താരം. സ്വിറ്റ്സർലാന്റ് ആൺ നാഷൺസ് ലീഗിൽ പോർച്ചുഗലിന്റെ എതിരാളികൾ.

സ്ക്വാഡ്;
ഗോൾകീപ്പർ; Patricio, Beto, Jose Sá.

ഡിഫൻഡർ; Pepe, Fonte, Dias, Cancelo, N. Semedo, Guerreiro, Mario Rui.

മിഡ്ഫീൽഡ്; W. Carvalho, Neves, Danilo, Moutinho, Pizzi, B. Fernandes.  

ഫോർവേഡ്; B. Silva, Rafa, Guedes, Felix, Jota, Ronaldo, Dyego.

നാഷൺസ് കപ്പ് ഫൈനൽസിന് റൊണാൾഡോ പോർച്ചുഗലിനായി കളിക്കും

നാഷൺസ് ലീഗിന്റെ ഫൈനലുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കും എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ജൂൺ ആദ്യ വാരം നടക്കുന്ന ഫൈനലുകളിൽ റൊണാൾഡോയും ടീമിനൊപ്പം ഉണ്ടാകും എന്നാണ് സാന്റോസ് പറഞ്ഞത്. നേരത്തെ നാഷൺസ് ലീഗിന്റെ യോഗ്യതാ മത്സരങ്ങളിൽ റൊണാൾഡോ കളിച്ചിട്ടുണ്ടായിരുന്നില്ല.

ലോകകപ്പ് കഴിഞ്ഞ സമയത്ത് റൊണാൾഡോ വിശ്രമം ആവശ്യപ്പെട്ടത് മനസ്സിലാക്കാം എന്നും ഇപ്പോൾ റൊണാൾഡോ കളിക്കാൻ തയ്യാറാണെന്നും പോർച്ചുഗൽ പരിശീലകൻ പറഞ്ഞു. ജൂൺ അഞ്ചിന് സ്വിറ്റ്സർലാന്റിനെയാണ് നാഷൺസ് ലീഗിന്റെ ആദ്യ സെമി ഫൈനലിൽ പോർച്ചുഗൽ നേരിടേണ്ടത്. സെമി ഫൈനൽ വിജയിച്ചാൽ ഇംഗ്ലണ്ടോ ഹോളണ്ടോ ആകും ഫൈനലിൽ പോർച്ചുഗലിന്റെ എതിരാളികൾ. ജൂൺ 9നാകും ഫൈനൽ.

യുവേഫ നേഷൻസ് ലീഗ് ഫൈനൽസിന്‌ പോർച്ചുഗൽ വേദിയാകും

യുവേഫ നേഷൻസ് ലീഗ് ഫൈനൽസിന്‌ പോർച്ചുഗൽ വേദിയാകും. ഗ്രൂപ്പ് എ 3 യിൽ നിന്നും ചാമ്പ്യന്മാരായി പ്രഥമ യുവേഫ നേഷൻസ് ലീഗിന്റെ സെമിയിൽ പോർച്ചുഗൽ കടന്നിരുന്നു. ഇംഗ്ലണ്ട്, സ്വിറ്റ്‌സർലൻഡ്, നെതർലാൻഡ് എന്നി ടീമുകളാണ് സെമിയിൽ കടന്ന മറ്റു ടീമുകൾ. അടുത്ത വർഷം ജൂൺ 5 to 9 വരെയാണ് മത്സരങ്ങൾ നടക്കുക.

എഫ്‌സി പോർട്ടോയുടെ ഹോം ഗ്രൗണ്ടിലും എസ സി വിറ്റോറിയയുടെ ഹോം ഗ്രൗണ്ടിലുമാണ് മത്സരങ്ങൾ നടക്കുക. ഇത്തവണത്തെ മത്സരങ്ങളിൽ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സേവനം ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. 2021 ലെ വുമൺസ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ഇംഗ്ലണ്ടും 2021 അണ്ടർ-21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് സ്ലോവേനിയയും ഹങ്കറിയും 2018-19 ഫുട്സാൽ ചാമ്പ്യൻസ് ലീഗ് ഫൈനൽസിനു കസാക്കിസ്ഥാനും ആതിഥേയത്വം വഹിക്കും.

Exit mobile version