ജോർജ്ജിഞ്ഞ്യോ രക്ഷകനായി, ഇറ്റലി പോളണ്ട് മത്സരം സമനിലയിൽ

യുവേഫ നേഷൻസ് ലീഗിലെ ഇറ്റലി പോളണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന അസൂറിപ്പടയ്ക്ക് രക്ഷകനായത് ജോർജ്ജിഞ്ഞ്യോയുടെ പെനാൽറ്റി ഗോളാണ്. സെയിലിൻസ്കിയാണ് പോളണ്ടിന് വേണ്ടി ഗോളടിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ ഒട്ടേറെ അവസരങ്ങളാണ് ഇറ്റലിക്ക് ലഭിച്ചത് . വിജയത്തോടു കൂടി ഇറ്റലിയുടെ കോച്ചായി തുടങ്ങാം എന്ന റോബർട്ടോ മാൻചിനിയുടെ ആഗ്രഹങ്ങൾക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബയേൺ താരം റോബർട്ട് ലെവൻഡോസ്‌കിയുടെ അസിസ്റ്റിൽ സെയിലിൻസ്കി ഗോളിലൂടെ പോളണ്ട് ലീഡ് നേടി.

എഴുപത്തിയേഴാം മിനുട്ടിലാണ് ചീസയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജോർജ്ജിഞ്ഞ്യോ ഗോളാക്കി മാറ്റുന്നത്. പിന്നീട് ഇറ്റലി വിജയത്തിനായി ശ്രമിച്ചെങ്കിലും പോളണ്ട് പ്രതിരോധം കടുപ്പിച്ചു. ഇനി ലിസ്ബണിൽ വെച്ച് പോർച്ചുഗലിനോടാണ് ഇറ്റലി യുവേഫ നേഷൻസ് ലീഗിൽ ഏറ്റുമുട്ടേണ്ടത്.

 

Exit mobile version