ഡെന്മാർക്കിനെ സമനിലയിൽ തളച്ച് അയർലൻഡ്

യുവേഫ നേഷൻസ് ലീഗിലെ ഡെന്മാർക്ക് – അയർലൻഡ് മത്സരം സമനിലയിൽ. ഗോളൊന്നും അടിക്കാതെയാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞത്. യുവേഫ നേഷൻസ് ലീഗിലെ അയർലണ്ടിന്റെ ആദ്യ പോയന്റാണിത്.

സൂപ്പർ താരം ക്രിസ്റ്റിയൻ എറിക്‌സൺ ഇല്ലാതെയാണ് ഡെന്മാർക്ക് കളത്തിൽ ഇറങ്ങിയത്. തുടർച്ചയായ വമ്പൻ പരാജയങ്ങൾക്ക് ശേഷം അയർലൻഡിന് സമനില ലഭിച്ചത് ആശ്വാസമാകും.

 

Exit mobile version