ബെയ്ലിനെയും സംഘത്തെയും അവരുടെ തട്ടകത്തിൽ വീഴ്ത്തി ഡെന്മാർക്ക്

- Advertisement -

യുവേഫ നാഷൺസ് ലീഗിലെ നിർണായ മത്സരത്തിൽ വെയിൽസിന് തോൽവി. ഡെന്മാർക്കാണ് ബെയ്ലിനെയും സംഘത്തെയും അവരുടെ നാട്ടിൽ ചെന്ന് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഡെന്മാർക്കിന്റെ വിജയം. ഈ ജയത്തോടെ ഡെന്മാർക്ക് യുവേഫ നാഷൺസ് ലീഗിന്റെ ഒന്നാം ലീഗിലേക്ക് പ്രൊമോഷൻ ഉറപ്പിച്ചു.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡെന്മാർക്കിന് ഏഴു പോയന്റാണ് ഉള്ളത്. വെയിൽസിന് നാലു മത്സരവും കഴിഞ്ഞപ്പോൾ ആറു പോയന്റും. ഗ്രൂപ്പിൽ നിന്ന് ഡെന്മാർക്ക് ലീഗ് എയിലേക്ക് പ്രൊമോഷൻ നേടിയപ്പോൾ അവസാന സ്ഥാനക്കാരായ അയർലണ്ട് ലീഗ് സിയിലേക്ക് തരംതാഴ്ത്തപ്പെട്ടു.

ഇന്നത്തെ മത്സരത്തിൽ ഡെന്മാർക്കിനായി 42ആം മിനുട്ടിക് ജോർഗെൻസനും 88ആം മിനുട്ടിൽ ബ്രെയ്ത്വൈറ്റുമാണ് ഗോളുകൾ നേടുയത്. 90ആം മിനുട്ടിൽ ബെയ്ല് ഒരു ഗോൾ മടക്കി എങ്കിലും അപ്പോഴേക്ക് സമയം താമസിച്ചിരുന്നു.

Advertisement