ബലോട്ടെല്ലിയെ വിമർശിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ

പോളണ്ടിനെതിരായ ഇറ്റലിയുടെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ മരിയോ ബലോട്ടെല്ലിയെ രൂക്ഷമായി വിമർശിച്ച് ഇറ്റാലിയൻ മാധ്യമങ്ങൾ . പരുഷമായ ഭാഷയിലാണ് നീസിന്റെ താരത്തെ ഇറ്റാലിയൻ മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചത്. നീസിന്റെ പ്രീ സീസൺ ട്രൈനിംഗുകളിലൊന്നും പങ്കെടുക്കാതിരുന്ന ബലോട്ടെല്ലിയെ 76 മിനുട്ട് കളിപ്പിച്ചതിനെതിരെ കോച്ച് മാൻചിനിക്കും നേരെ വിമർശനമുയർന്നു.

പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാതിരുന്ന ബലോട്ടെല്ലി പന്തുമായി മുന്നേറാൻ ബുദ്ധിമുട്ടുന്ന കാഴ്ച ദയനീയമായിരുന്നു. മത്സരത്തിലെ ഏറ്റവും മോശം താരമായി പല മാധ്യമങ്ങളും സൂപ്പർ മാരിയോയെ തിരഞ്ഞെടുത്തു. ബലോട്ടെലിക്ക് പകരക്കാരനായി ആൻഡ്രിയ ബെലോട്ടി വന്നതിനു ശേഷം മത്സരത്തിൽ പോസിറ്റിവ് ആയ മാറ്റങ്ങൾ കണ്ടിരുന്നു. റോബർട്ടോ മാൻ ചിനിയുടെ ആദ്യ മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടാനേ സാധിച്ചുള്ളൂ

Previous articleമുസ്തഫിസുര്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷ: വാല്‍ഷ്
Next articleറൊണാൾഡോക്കെതിരായ വിമർശനങ്ങൾ അത്ഭുതപ്പെടുന്നു എന്ന് യുവന്റസ് ഇതിഹാസം