ഗ്രീസിനെ തകർത്ത് യൂറോ കപ്പ് യോഗ്യത നേടി ഇറ്റലി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോ കപ്പ് യോഗ്യത നേടി ഇറ്റലി. റഷ്യൻ ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്ന ഇറ്റലിയുടെ യൂറോപ്യൻ ഫുട്ബോളിലേക്കുള്ള വമ്പൻ തിരിച്ച് വരവാണിത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗ്രീസിനെ റോബെർട്ടോ മാൻചിനിയുടെ ഇറ്റലി പരാജയപ്പെടുത്തിയത്. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേയാണ് ഇറ്റലി യൂറോ 2020 സ്പോട്ട് ഉറപ്പിച്ചത്. ജോർജ്ജിന്യോയുടേയും ഫെഡെറിക്കോ ബെർണാഡെസ്കിയുടേയും രണ്ടാം പകുതിയിൽ പിറന്ന ഗോളുകളാണ് ഇറ്റലിക്ക് ജയം നൽകിയത്.

ഇറ്റലിയുടെ തുടർച്ചയായ ഏഴാം ജയമാണിത്. മിലാൻ ഗോൾക്കീപ്പർ ഡൊണ്ണാരുമയുടെ മികച്ച പ്രകടനമാണ് ഇറ്റലിയുടെ ജയത്തിന് സഹായകരമായത്. ആദ്യ പകുതിയിൽ ഗ്രീസിന്റെ അക്രമണ നിരയെ തടയാൻ ഡൊണ്ണരുമയ്ക്കായി. പിഎസ്ജിയുടെ മാർക്കോ വെരാട്ടിയും ഇറ്റലിയുടെ ജയത്തിന് ചുക്കാൻ പിടിച്ചു. പിന്നാലെ തന്നെ ജോർജീന്യോയുടെ പെനാൽറ്റിയിലൂടെ ഇറ്റലി മുന്നിലെത്തി. പകരക്കാരനായിറങ്ങിയ ബെർണാഡെസ്കി ഇറ്റലിയുടെ ജയമുറപ്പിച്ചു. ഇനി ഗ്രീസ് ബോസ്നിയ- ഹെർസെഗീവിനയേയും ഇറ്റലി ലിചെൻസ്റ്റെയിനേയും നേരിടും.