യൂറോപ്യൻ ലീഗുകൾ പുനരാരംഭിക്കാനുള്ള രൂപരേഖ ആവശ്യപ്പെട്ട് യുവേഫ

യൂറോപ്പിൽ ലീഗുകൾ പുനരാരംഭിക്കാനുള്ള പദ്ധതിയുടെ രൂപരേഖ ആവശ്യപ്പെട്ട് യുവേഫ. മെയ് 25ന് മുൻപ് ലീഗ് പൂർത്തിയാക്കാനുള്ള രൂപരേഖ യുവേഫക്ക് സമർപ്പിക്കാനാണ് അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് യുവേഫയുടെ 55 അംഗ രാജ്യങ്ങൾക്കും യുവേഫ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് പ്രകാരം മെയ് 25ന് ഓരോ അംഗങ്ങളും അവരുടെ രാജ്യത്ത് ലീഗ് പുനരാരംഭിക്കേണ്ട തിയ്യതിയും ലീഗിന്റെ പുതിയ ഘടനയും യുവേഫയെ അറിയിക്കണം. കൂടാതെ നേരത്തെ ലീഗ് അവസാനിച്ചതായി പ്രഖ്യാപിച്ച ഡച്ച് ഫുട്ബോൾ അസോസിയേഷനോട് വിശദീകരണവും യുവേഫ ചോദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം യുവേഫ അടുത്ത വർഷത്തേക്കളുള്ള ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് യോഗ്യതകൾ ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ പാടുള്ളു എന്ന് വ്യക്തമാക്കിയിരുന്നു.

Exit mobile version