
സാറ്റ് തിരൂരിന്റെ കുതിപ്പ് തുടരുന്നു. മഹാരാഷ്ട്രയിലെ ഉദ്ഗിറിൽ നടക്കുന്ന ഉദ്ഗിർ ടൂർണമെന്റിൽ കിരീടത്തിന് തൊട്ടരികെ എത്തിയിരിക്കുകയാണ് സാറ്റ്. ഇന്ന് നടന്ന സെമി ഫൈനലിൽ ഏജീസ് ഹൈദരബാദിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സാറ്റ് ഫൈനലിലേക്ക് പ്രവേശിച്ചത്.
ഫസലുറഹ്മാൻ ഉനൈസ് എന്നിവരാണ് സാറ്റിനായി ഇന്ന് ലക്ഷ്യം കണ്ടത്. ഫൈനലിൽ എ ഒ സിയെ ആണ് സാറ്റ് നേരിടുക. ബെൽഗാമിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സാറ്റ് സെമിയിൽ എത്തിയത്. സീസണിലെ സാറ്റിന്റെ രണ്ടാം ഫൈനലാകും ഇത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial