U19 ഇന്ത്യൻ ടീം ഖത്തറിൽ, രാഹുൽ ടീമിൽ, കോമൾ തട്ടാൽ പുറത്ത്

- Advertisement -

അണ്ടർ 19 എ എഫ് സി കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി തിരിച്ച ഇന്ത്യൻ ടീം ഖത്തറിൽ എത്തി. ഒക്ടോബർ 28 ന് ഖത്തറിൽ സന്നാഹ മത്സരം കളിച്ച ശേഷമേ ടീം യോഗ്യതാ മത്സരങ്ങൾ നടക്കുന്ന സൗദിയിലേക്ക് യാത്രയാകൂ.

സൗദി അറേബ്യയിലെ ദമാമിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്കായി 23 അംഗ ഇന്ത്യൻ ടീം ആണ് ഇന്നലെ യാത്ര തിരിച്ചത്. ലോകകപ്പ് കളിച്ച അണ്ടർ പതിനേഴ് ടീമിലേയും സാഫ് കപ്പ് കളിച്ച അണ്ടർ 19 ടീമിലേയും താരങ്ങൾ ഉൾപ്പെട്ടതാണ് ഈ 23 അംഗ ടീം.

ലോകകപ്പിൽ ഇന്ത്യയുടെ തന്ത്രങ്ങൾ ഒരുക്കിയ ഡി മാറ്റോസാണ് അണ്ടർ 19 ടീമിന്റെ പരിശീലകന്റെ സ്ഥാനത്തുള്ളത്. അണ്ടർ 17 ടീമിലെ ഭൂരിഭാഗം താരങ്ങളും ടീമിൽ ഇടം പിടിച്ചപ്പോൾ ഒരുപാട് പ്രതീക്ഷകൾ ഫുട്ബോൾ പ്രേമികൾ അർപ്പിച്ചിരുന്ന കോമൾ തട്ടാലിന് ടീമിൽ അവസരം ലഭിച്ചില്ല. നേരത്തെ ലോകകപ്പിലും അവസാന രണ്ടു മത്സരത്തിൽ തട്ടാലിനെ മാറ്റോസ് കളിപ്പിച്ചിരുന്നില്ല. പരിക്കല്ല തട്ടാലിനെ ടീമിൽ ഉൾപ്പെടുത്താതിരിക്കാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.

തട്ടലിനെ കൂടാതെ അനികേതും അണ്ടർ 19 ടീമിൽ ഉൾപ്പെട്ടിട്ടില്ല. മലയാളി താരം രാഹുൽ 23 അംഗ ടീമിൽ ഉണ്ട്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അൻവർ അലി, ധീരജ് സിംഗ്, ജീക്സൺ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. നവംബർ നാലിന് സൗദി അറേബ്യക്കെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. യമനും തുർക്ക്മെനിസ്താനും ആണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു ടീമുകൾ.

The 23-member squad stays as follows:

GOALKEEPERS: Dheeraj Singh, Mohammad Nawaz, Prabhsukhan Singh Gill.

DEFENDERS: Namgyal Bhutia, Sahil Panwar, Deepak Tangri, Ashish Rai, Boris Singh, Sanjeev Stalin, Anwar Ali, Jitendra Singh.

MIDFIELDERS: Abhishek Halder, Princeton Rebello, Suresh Singh, Amarjit Singh, Rahul KP, Ninthoinganba Meetei, Nongdamba Naorem, Jeakson Singh.

FORWARDS: Edmund Lalrindika, Roshan Singh, Lalawmpuia, Rahim Ali.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement