അണ്ടർ 18 പ്രീമിയർ ലീഗ് കപ്പ് ചെൽസിക്ക്

പ്രഥമ അണ്ടർ 18 പ്രീമിയർ ലീഗ് കപ്പ് ചെൽസിക്ക്. ഇന്നലെ നടന്ന ഫൈനലിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയാണ് ചെൽസി യുവനിര സീസണിലെ ആദ്യ കിരീടം നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയിടേ ജയം.

രണ്ടു ഗോളുകളും മത്സരത്തിന്റെ ആദ്യ പകുതിയിലാണ് പിറന്നത്. ചാർളി ബ്രൗണാണ് ചെൽസിയുടെ രണ്ട് ഗോളുകളും നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial