അണ്ടർ 18 ഐലീഗ്; ഗോകുലം കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ

- Advertisement -

അണ്ടർ 18 ഐലീഗിൽ നടന്ന ഗോകുലം എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ മാത്രം കളിയിൽ പിറന്നില്ല. ഗോകുലത്തിനായി രാഹുൽ കെപിയും അനുരാഗ് പി സിയും കളത്തിൽ ഇറങ്ങിയിരുന്നു‌. 2 മത്സരങ്ങളിൽ നിന്നായി ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റുകൾ ഉള്ള കേരള ബ്ലാസ്റ്റേഴ്സാണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement