ഐസോളിന് മൂന്നാം ജയം, കേരള ബ്ലാസ്റ്റേഴ്സ് U-18 ഐലീഗ് ഫൈനൽ റൗണ്ടിൽ

- Advertisement -

അണ്ടർ 28 ഐലീഗ് പ്ലേ ഓഫിലെ മൂന്നാം മത്സരവും ഐസോൾ വിജയിച്ചപ്പോൾ ഉറച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ റൗണ്ടിലേക്കുള്ള യാത്രയാണ്. ഇന്ന് നടന്ന മത്സരത്തിൽ SAG അക്കാദമിയെ ആണ് ഐസോൾ പരാജയപ്പെടുത്തിയത്. SAG പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന മത്സരത്തിന്റെ ഫലം എന്തായാലും ബ്ലാസ്റ്റേഴ്സ് ഫൈനൽ റൗണ്ടിൽ എത്തുമെന്ന് ഉറപ്പായി.

ഗ്രൂപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഫൈനൽ റൗണ്ടിലേക്ക് കടക്കുക. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഇന്ന് വൈകിട്ട് മിനേർവ പഞ്ചാബിനെ നേരിടും. അതിൽ പരാജയപ്പെട്ടാലും മൂന്നാം സ്ഥാനത്തെ ബ്ലാസ്റ്റേഴ്സ് എത്തുകയുള്ളൂ. ഗ്രൂപ്പ് ബിയിൽ നിന്ന് സായി തിരുവനന്തപുരവും നേരത്തെ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ഫൈനൽ റൗണ്ടിൽ 16 ടീമുകളാണ് ഉണ്ടാവുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement