U-18 ഐലീഗ് ഫൈനൽ റൗണ്ട് ഇന്ന് മുതൽ; ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഒരു ഗ്രൂപ്പിൽ

- Advertisement -

അണ്ടർ 18 ഐലീഗിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നാളെ ആരംഭിക്കും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കുക. ഒരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാർ മാത്രം ഗ്രൂപ്പ് ഘട്ടം കടക്കൂ. കേരളത്തിൽ നിന്ന് സായി തിരുവനന്തപുരവും കേരള ബ്ലാസ്റ്റേഴ്സുമാണ് ഫൈനൽ റൗണ്ടിൽ ഉള്ളത്.

പൂനെ സിറ്റി, മിനേർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് സായി തിരുവനന്തപുരം കളിക്കുക. വൈരികളായ ബെംഗളൂരു എഫ് സിക്കൊപ്പം ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഡി എസ് കെ ശിവജിയൻസും ബൈചുങ് ബൂട്ടിയ അക്കാദമിയുമാണ് ഗ്രൂപ്പ് സിയിലെ മറ്റു ടീമുകൾ.

ഗ്രൂപ്പുകൾ;

ഗ്രൂപ്പ് എ; സുദേവ, സായി കൊൽക്കത്ത, ടാറ്റ അക്കാദമി, സ്പോർടിംഗ് ഗോവ

ഗ്രൂപ്പ് ബി; സായി തിരുവനന്തപുരം, മിനേർവ, പൂനെ സിറ്റി, ഈസ്റ്റ് ബംഗാൾ

ഗ്രൂപ്പ് സി; ബൈചുങ് ബൂട്ടിയ അക്കാദമി, കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ് സി, ശിവജിയൻസ്

ഗ്രൂപ്പ് ഡി; ഷില്ലോങ് ലജോങ്, ഐസോൾ, എഫ് സി ഗോവ, ഓസോൺ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement