അണ്ടർ 18 ഐലീഗ്, ഗോവയിൽ എഫ് സി ഗോവ ചാമ്പ്യന്മാർ

- Advertisement -

അണ്ടർ 18 യൂത്ത് ഐ ലീഗ് ഗോവയിൽ എഫ് സി ഗോവ ചാമ്പ്യന്മാർ. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ തോൽപ്പിച്ചതോടെയാണ് എഫ് സി ഗോവ ചാമ്പ്യന്മാരായത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ വിജയം. എഫ് സി ഗോവയ്ക്കായി ജോയ്ബേർട്, ഒപി എന്നിവർ ഇരട്ട ഗോളുകളും വിൻസി ഒരു ഗോളും നേടി.

ജയത്തോടെ എഫ് സി ഗോവ അണ്ടർ 18 ഫൈനൽ റൗണ്ടിനേക്ക് യോഗ്യത നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement