അണ്ടർ 18; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഐസോൾ

- Advertisement -

അണ്ടർ 18 ഐലീഗിൽ ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായി ഐസോൾ എഫ് സി. ഇന്ന് നടന്ന് പോരാട്ടത്തിൽ ടാറ്റയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് ഐസോൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഇതോടെ ഗ്രൂപ്പിലെ അഞ്ചു മത്സരങ്ങളും ഐസോൾ വിജയിച്ചു. നാലു മത്സരങ്ങൾ വിജയിച്ച ടാറ്റ അക്കാദമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ സ്പോർട്സ് ഹോസ്റ്റൽ ഒഡീഷ എതിരില്ലാത്ത നാലു ഗോളുകൾക്ക് അനന്ദപൂർ എഫ് സിയേയും, നെരോക എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഫതേഹ് ഹൈദരബാദിനേയും പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement