അണ്ടർ 18; ഐസോളിന് 8 ഗോൾ വിജയം

- Advertisement -

അണ്ടർ 18 ഐലീഗിൽ ഐസോളിന് മൂന്നാം വിജയം. ഗ്രൂപ്പ് എയിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ അനന്ദപൂർ എഫ് സിയെ ആണ് ഐസോൾ എഫ് സി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു ഐസോൾ യുവനിരയുടെ ജയം. ഐസോളിനായി പോളും ഡേവിഡും ഇരട്ടഗോളുകൾ നേടി.

ഐസോളിന്റെ മൂന്ന് മത്സരങ്ങളിലെ മൂന്നാം വിജയമാണിത്. ഐസോൾ തന്നെയാണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ടാറ്റ ഫുട്ബോൾ അക്കാദമി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നെരോകയെ പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement