
ജമ്മു കാശ്മീരിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിലെ അണ്ടർ പതിനേഴ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ കുട്ടികൾക്ക് കിരീടം. ഇന്ന് നടന്ന പോരാട്ടത്തിൽ ഹരിയാനയെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ കുട്ടികൾ കിരീടം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം.
കേരളത്തിനായി വൈസ് ക്യാപ്റ്റനും ഇടുക്കി താരവുമായ അബു താഹിറാണ് വിജയ ഗോൾ നേടിയത്. 57ആം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്. കഴിഞ്ഞ വർഷം കേരളം ഫൈനലിൽ പരാജയപ്പെട്ടിരുന്നു.
ഇന്ന് തന്നെ നടന്ന സെമിയിൽ മണിപ്പൂരിനെ ആണ് കേരളം തോൽപ്പിച്ചത്. ക്വാർട്ടറിൽ പഞ്ചാബായിരുന്നു കേരളത്തിന്റെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയത്. ആന്റണി ജോർജാണ് ടീം പരിശീലകൻ. പി.ദിലീപാണ് ടീം മാനേജർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial