Site icon Fanport

U17 ഏഷ്യൻ കപ്പ്, ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിയറ്റ്നാമിന് എതിരെ സമനില

അണ്ടർ 17 ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ യുവനിരക്ക് സമനില. ഇന്ന് വിയറ്റ്നാമിനെ നേരിട്ട ഇന്ത്യ 1-1 എന്ന സമനില ആണ് വഴങ്ങിയത്. കിട്ടിയ അവസരങ്ങൾ മുതലെടുക്കാതിരുന്നത് ആണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യ പകുതിയിൽ 44ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ ലോങ് വു ആണ് വിയറ്റ്നാമിന് ലീഡ് നൽകിയത്‌. ഈ ഗോളിന് രണ്ടാം പകുതിയിൽ ഒരു ലോങ് റേഞ്ചറിലൂടെ മെലെംഗംബ ഇന്ത്യക്ക് വേണ്ടി മറുപടി നൽകി. 69ആം മിനുട്ടിൽ ആയിരുന്നു താരത്തിന്റെ സ്കോർ.

20230617 193114

ഇന്ത്യ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും രണ്ടാം ഗോൾ വന്നില്ല. ഇനി ജൂൺ 20ന് ഉസ്ബെകിസ്താനെതിരെ ആണ് ഇന്ത്യയുടെ രണ്ടാം മത്സരം. അതു കഴിഞ്ഞ് അവസാന മത്സരത്തിൽ ഇന്ത്യ ജപ്പാനെയും നേരിടും.

Exit mobile version