U-17 യൂറോ കപ്പ് ഫൈനലിൽ ഹോളണ്ടും ഇറ്റലിയും ഏറ്റുമുട്ടും

അണ്ടർ 17 യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയും ഹോളണ്ടും ഏറ്റുമുട്ടും. റോതെർഹാമിൽ നടക്കുന്ന മത്സരത്തിൽ ഇറ്റലിയുടെയും ഹോളണ്ടിന്റെയും ഭാവി യുവതാരങ്ങൾ തമ്മിൽ ഏറ്റുമുട്ടും. ക്വാർട്ടർ ഫൈനലിൽ സ്വീഡനെ 1-0 നും സെമി ഫൈനലിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും പരാജയപ്പെടുത്തിയാണ് ഇറ്റലി ഫൈനൽ ഉറപ്പിച്ചത്. അതെ സമയം യൂറോ യോഗ്യതാമത്സരത്തിൽ ഒരേയൊരു പരാജയം ഏറ്റുവാങ്ങി മാത്രമാണ് ഹോളണ്ട് ഫൈനലിലേക്ക് ഇടം നേടിയത്.

യൂറോ കപ്പുയർത്താൻ കൂടുതൽ സാധ്യത കൽപിക്കുന്നത് ഹോളണ്ടിനാണെങ്കിലും അയര്ലണ്ടിനെയും ഇംഗ്ലണ്ടിനെയും പെനാൽറ്റിയിലൂടെയാണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിനെ സെമിയിൽ തകർത്താണ് ഹോളണ്ട് ഫൈനലിൽ ഇടം നേടിയത്. സസ്‌പെൻഷൻ കാരണം സെമിയിൽ ഇല്ലാതിരുന്ന ഇറ്റാലിയൻ ക്യാപ്റ്റൻ അൽസിയോ റിക്കാർഡി ഇന്ന് ഫൈനലിൽ ഇറങ്ങും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രമുഖരെ പുറത്തിരുത്തി ഇറാന്റെ 24 അംഗ ലോകകപ്പ് ടീം
Next articleമുംബൈക്കെതിരെ മികച്ച സ്കോർ കണ്ടെത്തി ഡൽഹി