അണ്ടർ 17 യൂറോ കപ്പ്; ജർമ്മനി വിജയ വഴിയിൽ

- Advertisement -

അണ്ടർ 17 യൂറോ കപ്പിൽ ജർമ്മനിക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജർമ്മനി തോൽപ്പിച്ചത്. ജർമ്മനിക്കായി ചാൻ ബോസ്ദൊഗനും, ലിയോണുമാണ് ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ഹോളണ്ടിനോടെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജർമ്മൻ യുവനിര പരാജയപ്പെട്ടിരുന്നു.

ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ അയർലണ്ട് ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. പാരറ്റ് നേടിയ ഗോളായിരുന്നു അയർലണ്ടിനെ ജയിപ്പിച്ചത്. അയർലണ്ടിന്റെ ഗ്രൂപ്പിലെ ആദ്യ ജയമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement