ഇന്ത്യൻ അണ്ടർ 16 ടീമിന് കിരീടം

ജോക്കി യൂത്ത് കപ്പ് ടൂർണമെന്റിൽ ഇന്ത്യൻ അണ്ടർ 16 കുട്ടികൾക്ക് കിരീടം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഹോങ്കോങിനെ കൂടെ തോല്പ്പിച്ചതോടേയാണ് കിരീടം ഇന്ത്യക്ക് സ്വന്തമായത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യക്കു വേണ്ടി ബെകി ഓറം ഇരട്ടഗോളുകളും, രോഹിത് ദാനു, ലാൽറൊമിക എന്നിവർ ഒരോ ഗോളും നേടി.
ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ സിംഗപ്പൂരിനെയും ചൈനീസ് തായ്പൈയേയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ അണ്ടർ 16 ടീമിന്റെ പരാജയം അറിയാത്ത തുടർച്ചയായ 21ആം മത്സരമാണിത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial