Site icon Fanport

ഇന്ത്യൻ U-16 ടീമിന് തുർക്കിയിൽ വൻ വിജയം

ഇന്ത്യൻ അണ്ടർ 16 ടീമിന്റെ തുർക്കി പര്യടനത്തിന് വിജയ തുടക്കം. എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിന്റെ ഭാഗമായി തുർക്കിയിലേക്ക് പോയ ഇന്ത്യ ഇന്ന് Keciorengucu എഫ് സിയെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത ഏഴു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഹിമാൻഷു ഇന്ത്യക്ക് വേണ്ടി ഹാട്രിക്ക് നേടി. നേരത്തെ സാഫ് കപ്പിലും ഹിമാൻഷു ഹാട്രിക്ക് നേടിയിരുന്നു.

ഹിമാൻഷുവിനെ കൂടാതെ ടൈസൺ ഇരട്ട ഗോളുകളും, ശുബോ, സിങ്സൺ എന്നുവരും ആണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. അടുത്ത മത്സരത്തിൽ കരുത്തരായ ഫെനെർബചെയെ ആണ് ഇന്ത്യ നേരിടുക. സെപ്റ്റംബർ 11നും ആയിരിക്കും മത്സരം.

Exit mobile version